Remand | 'കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകന് താമസ സൗകര്യമൊരുക്കി'; അധ്യാപിക റിമാൻഡിൽ
Apr 23, 2022, 10:08 IST
കണ്ണൂർ: (www.kasargodvartha.com) സിപിഎം പ്രവർത്തകനും മീൻ തൊഴിലാളിയുമായ ന്യൂമാഹി പുന്നോലിലെ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ആർഎസ്‌എസ് നേതാവ് പുന്നോലിലെ നിജിൽദാസിന് ഒളിച്ചുകഴിയാൻ വീട് നൽകിയെന്നതിന് അറസ്റ്റിലായ അധ്യാപിക റിമാൻഡിൽ. പുന്നോൽ അമൃതവിദ്യാലയത്തിലെ അധ്യാപിക പി എം രേഷ്‌മ (42) ആണ് റിമാൻഡിലായത്.
കണ്ണൂരിൽ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കൊലക്കേസിലെ പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് അധ്യാപിക നിജിൽ ദാസിന് വീട് താമസിക്കാൻ നൽകിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഒളിച്ചുതാമസിക്കാൻ ഒരിടം വേണമെന്ന് പറഞ്ഞ് കഴിഞ്ഞ വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചതെന്നും 17 മുതൽ പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസിന് താമസിക്കാൻ രേഷ്‌മ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തുവെന്നുമാണ് പൊലീസ് കണ്ടെത്തൽ.
'ഭക്ഷണം പാചകം ചെയ്‌തു എത്തിച്ചു കൊടുത്തിരുന്നു. വാട്‌സ് ആപ് കോളിലൂടെയായിരുന്നു സംസാരം. രാത്രിയും പകലുമായി ഇടയ്‌ക്കിടെ അധ്യാപിക വീട്ടിൽ വരുന്നത് നാട്ടുകാരും ശ്രദ്ധിച്ചിരുന്നു. വർഷങ്ങളായി ഒരേ നാട്ടുകാരായതിനാൽ അടുത്ത ബന്ധമുള്ളവരാണ് ഇരുവരും', പൊലീസ് പറഞ്ഞു. മുഴുവൻ തെളിവും ശേഖരിച്ചശേഷമാണ് പൊലീസ് രേഷ്‌മയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ഗൾഫിൽ ജോലിചെയ്യുന്ന, അണ്ടലൂർകാവിനടുത്ത പ്രശാന്തിന്റെ ഭാര്യയാണ് രേഷ്‌മ. അണ്ടലൂർ കാവിനടുത്ത വീട്ടിലാണ് രേഷ്‌മയും മക്കളും താമസം. രണ്ട് വർഷം മുമ്പ് നിർമിച്ച രണ്ടാമത്തെ വീടാണ് പിണറായി പാണ്ട്യാലമുക്കിലേത്. പ്രശാന്ത് ഗൾഫിൽ പോകുംവരെ അണ്ടലൂരും പിണറായിയിലുമായാണ് കുടുംബം താമസിച്ചത്. നിജിൽദാസ് കൊലക്കേസ് പ്രതിയാണെന്ന കാര്യം അമൃതവിദ്യാലയത്തിലെ മീഡിയ കോ–-ഓഡിനേറ്റർകൂടിയായ അധ്യാപികക്ക് മാധ്യമങ്ങളിലൂടെ നേരത്തെ അറിയാമായിരുന്നുവെന്നും എന്നിട്ടും ഒളിപ്പിച്ച് താമസിപ്പിച്ചത് ഐപിസി 212 പ്രകാരം അഞ്ച് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പൊലീസ് പറഞ്ഞു.
മജിസ്ടേറ്റിന് മുൻപാകെ ഹാജരാക്കിയ അധ്യാപികയെ റിമാൻഡ് ചെയ്തു. ഹരിദാസ് വധകേസിൽ നേരത്തെ അറസ്റ്റിലായ നിജിൽ ദാസും റിമാൻഡിലായിട്ടുണ്ട്. ഇതിനിടെ രേഷ്മയുടെ പിണറായിയിലെ വീടിനു നേരെ കഴിഞ്ഞ ദിവസം രാത്രി ഒരു സംഘമാളുകൾ അക്രമം നടത്തി. വീടിനു നേരെ ബോംബേറിയുകയും ജനൽ ചില്ലുകൾ തകർക്കുകയുമായിരുന്നു. സ്ഥലത്ത് പിണറായി പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Keywords: Kannur, Kerala, News, Top-Headlines, Murder-case, Murder, RSS, Remand, Arrest,CPM, Fishermen,Teacher, Case, Police, Pinarayi-Vijayan, CPM worker Killing case: Teacher remanded.
< !- START disable copy paste -->