city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | 'ചാനൽ ചർചയിൽ നാടിനെ അപമാനിച്ചു'; ബിജെപി നേതാവിനെതിരെ പൊലീസിൽ പരാതി നൽകി സിപിഎം ലോകൽ സെക്രടറി

പയ്യന്നൂർ: (www.kasargodvartha.com) മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് ഇക്കഴിഞ്ഞ 18ന് നടന്ന ചാനൽ ചർചയിൽ കോറോം നാടിനെയും സിപിഎമിനെയും അപമാനിച്ചതായി ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ടിപി ജയചന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ലോകൽ സെക്രടറി പൊലീസിൽ പരാതി നൽകി. സിപിഎം കോറോം വെസ്റ്റ് ലോകൽ സെക്രടറി എം അമ്പുവാണ് പയ്യന്നൂർ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന് പരാതി നൽകിയത്.

Complaint | 'ചാനൽ ചർചയിൽ നാടിനെ അപമാനിച്ചു'; ബിജെപി നേതാവിനെതിരെ പൊലീസിൽ പരാതി നൽകി സിപിഎം ലോകൽ സെക്രടറി

പയ്യന്നൂർ കോറോത്ത് മുന്നൂറോളം സിപിഎം പ്രവർത്തകർ സ്ത്രീകളെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും അവർക്ക് മാസങ്ങളോളം അഭയാർഥി കാംപിൽ കഴിയേണ്ടി വന്നുവെന്നുമുള്ള തികച്ചും അവാസ്തവമായ പ്രതികരണമാണ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇങ്ങനെയൊരു സംഭവം കോറോം പ്രദേശത്ത് നാളിതുവരെ നടക്കാത്തതും വസ്തുതകൾക്ക് നിരക്കാത്തതും കേട്ടുകേൾവി പോലും ഇല്ലാത്തതുമാണെന്നും പരാതിയിലുണ്ട്.

'പൂർണമായും സമാധാന അന്തരീക്ഷം നിലനിൽക്കുന്നതും ജനങ്ങൾ ഐക്യത്തോടെ സഹവസിക്കുന്നതുമായ പ്രദേശത്തെ കുറിച്ച് ബിജെപി പ്രതിനിധി നടത്തിയ പരാമർശം സിപിഎമിനെ അപകീർത്തിപ്പെടുത്തുക എന്ന ദുരുദ്ദേശത്തോടെയാണ്. കോറോം നാടിനെ പൊതുസമൂഹത്തിൽ അപമാനിക്കാൻ വേണ്ടിയുള്ളതാണ്. ദളിത് വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ ആക്രമിച്ചുവെന്ന പ്രസ്താവന പ്രദേശത്തെ ജനങ്ങൾക്കിടയിൽ അകൽച്ചയും വൈരാഗ്യവും സൃഷ്ടിക്കുക എന്ന ദുരുദ്ദേശത്തോടെയുള്ളതാണ്. യാഥാർഥ്യത്തിന് നിരക്കാത്തതും സമൂഹത്തിൽ വിഭാഗീയതയും വെറുപ്പും ഉണ്ടാക്കിയെടുക്കുക എന്ന ഗൂഢ ലക്ഷ്യമാണ് ഇത്തരം പ്രസ്താവനക്ക് പിന്നിലുള്ളത്', പരാതിയിൽ പറയുന്നു.

Keywords: News, Kerala, Payyanur, Police, Complaint, CPM,BJP, Complaint, CPM local secretary filed complaint against BJP leader.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia