ചികിത്സയ്ക്കിടെ ചാടിപ്പോയ മോഷണക്കേസിലെ പ്രതി പൊലീസ് പിടിയില്‍
Jul 24, 2020, 17:39 IST
കണ്ണൂര്‍: (www.kasargodvartha.com 24.07.2020) അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ പ്രതി പൊലീസ് പിടിയില്‍. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ഇരിട്ടി ബസ്റ്റാന്റില്‍ നിന്നും ഇരിട്ടി പൊലീസ് പ്രതിയെ പിടികൂടിയത്. ആറളം കോളനിയിലെ ദിലീപാണ് ചികിത്സയ്ക്കിടെ കടന്നുകളഞ്ഞത്.
മൊബൈല്‍ മോഷണകേസുമായി ബന്ധപ്പെട്ട് ആറളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കോവിഡ് പോസറ്റീവ് ആയതിനെ തുടര്‍ന്നാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അവിടെ വച്ചാണ് വെള്ളിയാഴ്ച രാവിലെ പ്രതി കടന്ന് കളഞ്ഞത്.
Keywords: Kannur, news, Kerala, Top-Headlines, accused, arrest, case, Theft, Police, Treatment, COVID-19, Medical College, Covid patient, accused in theft case who escaped during treatment, arrested