city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്: അതീവ ജാഗ്രതയില്‍ കണ്ണൂര്‍ വിമാനത്താവളം

കണ്ണൂര്‍: (www.kasargodvartha.com 24.06.2020) സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. നാല് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വിമാനത്താവളത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്: അതീവ ജാഗ്രതയില്‍ കണ്ണൂര്‍ വിമാനത്താവളം

ഇതോടെ വിമാനത്താവളത്തിലെ സി ഐ എസ് എഫ് കമാന്‍ഡന്റ് ഓഫീസ് അടച്ചു. ഇപ്പോഴുണ്ടായ സംഭവം എയര്‍പോര്‍ട്ട് പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും യാത്രക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ എട്ട് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ജോലിയിലുണ്ടായിരുന്നു 44 സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലേക്ക് മാറ്റി.

സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്: അതീവ ജാഗ്രതയില്‍ കണ്ണൂര്‍ വിമാനത്താവളം

Keywords:  Kannur, news, Kerala, Top-Headlines, Airport, CISF,  COVID-19, Covid 19: Kannur Airport under strong surveillance

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia