Police Booked | തിരിച്ചുനൽകാനുള്ള പണം നൽകാത്തതിന്റെ വിരോധത്തിൽ സ്വർണക്കട ഉടമയെ മർദിച്ചതായി പരാതി; കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ക്കെതിരെ കണ്ണൂരിൽ പൊലീസ് കേസെടുത്തു
Feb 1, 2024, 10:27 IST
കണ്ണൂര്‍: (KasaragodVartha) സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ തളിപ്പറമ്പ് നഗരത്തില്‍ ജ്വലറി ഉടമയെ മർദിച്ചെന്ന കേസിൽ കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കേളകം കണിച്ചാര്‍ മണത്തണ സ്വദേശി ചെറുവില പുത്തന്‍വീട്ടില്‍ സുബിന്‍ മനോഹരന്റെ (30) പരാതിയിലാണ് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗശാദ്, ഭാര്യ ജസീല എന്നിവര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ 27ന് ശനിയാഴ്ച ഉച്ചക്ക് ഒന്നര മണിക്ക് പരാതിക്കാരന്‍ ചിറവക്കില്‍ പുതുതായി തുടങ്ങുന്ന ജ്വലറിക്ക് മുന്‍വശം വെച്ച് മർദിച്ചുവെന്നാണ് പരാതി. മുന്‍പ് കാഞ്ഞങ്ങാട് ഭാഗത്ത് ജ്വലറി നടത്തവെ ദമ്പതികളില്‍ നിന്നും 25 ലക്ഷത്തോളം രൂപ വായ്പയായി വാങ്ങിയിരുന്നതായും ഇതില്‍ പന്ത്രണ്ട് ലക്ഷം രൂപയോളം പരാതിക്കാരന്‍ തിരിച്ചുനല്‍കുകയും ചെയ്തിരുന്നുവെങ്കിലും, ബാക്കി തുക നൽകാനുണ്ടെന്നാണ് പറയുന്നത്.
ഇതിന്റെ വിരോധത്തില്‍ പരാതിക്കാരനെ തടഞ്ഞു നിര്‍ത്തിയ ദമ്പതികൾ മുഖത്ത് അടി ക്കുകയും കാലുകൊണ്ട് ചവിട്ടുകയും കത്തി കൊണ്ട് കഴുത്തിന് മുറിവേല്‍പ്പിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ജ്വലറി ഉടമ ആശുപത്രിയില്‍ ചികിത്സയിലാണ്.
< !- START disable copy paste -->