കൊറോണ വൈറസ്; ചൈനയില്‍ നിന്നും കണ്ണൂരിലെത്തിയ 96 പേര്‍ നിരീക്ഷണത്തില്‍
Feb 1, 2020, 10:32 IST
കണ്ണൂര്‍: (www.kasargodvarthacom 01.02.2020) കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ലോകം അതീവ ജാഗ്രത പുലര്‍ത്തുന്നതിനിടയില്‍ ചൈനയിലെ വുഹാനില്‍നിന്നുള്‍പ്പെടെ കണ്ണൂരിലെത്തിയ 96 പേര്‍ നിരീക്ഷണത്തില്‍. ചൈനയില്‍ നിന്നും നാട്ടിലെത്തിയവര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ 28 ദിവസം കര്‍ശനനിരീക്ഷണത്തിലാണ്. അതേസമയം ആര്‍ക്കും ഇതുവരെ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം വിളിച്ചു. സംസ്ഥാനത്ത് കൊറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധത്തിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്ക് വ്യക്തമാക്കി.
Keywords: Kannur, News, Kerala, Top-Headlines, Health, Report, Health-Department, Coronavirus, Observation, Coronavirus; 96 under observation in Kannur < !- START disable copy paste -->