city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Assaulted | പത്രത്തിന്റെ ഫോടോഗ്രാഫറെ പൊലീസ് മർദിച്ചതായി പരാതി; പ്രതിഷേധവുമായി കെയുഡബ്ല്യൂജെ

കണ്ണൂര്‍: (www.kasargodvartha.com) പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ദേശീയപാത ഉപരോധം ചിത്രീകരിക്കാനെത്തിയ പത്രത്തിന്റെ ഫോടോഗ്രാഫറെ പൊലീസ് മർദിച്ചതായി പരാതി. സുപ്രഭാതം കണ്ണൂര്‍ യൂനിറ്റ് ഫോടോഗ്രാഫര്‍ കെഎം ശ്രീകാന്തിനാണ് (39) പൊലീസിന്റെ ലാതിയടിയേറ്റ് പരുക്കേറ്റത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ കണ്ണൂര്‍ ചേംബര്‍ ഹോളിന് സമീപമായിരുന്നു സംഭവം. തലപൊട്ടി ചോരയൊലിച്ച ശ്രീകാന്തിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
  
Assaulted | പത്രത്തിന്റെ ഫോടോഗ്രാഫറെ പൊലീസ് മർദിച്ചതായി പരാതി; പ്രതിഷേധവുമായി കെയുഡബ്ല്യൂജെ

കെഎം ശ്രീകാന്തിനെതിരായ പൊലീസ് നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (KUWJ) കണ്ണൂര്‍ ജില്ലാ കമിറ്റി പ്രതിഷേധിച്ചു. ഉപരോധ സമരം കാമറയില്‍ ചിത്രീകരിക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ ഡ്യൂടിയിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പുറകില്‍ നിന്നും ലാതികൊണ്ട് തലയ്ക്കും ദേഹത്തും ലാതികൊണ്ട് അടിച്ചുപരുക്കേല്‍പിക്കുകയായിരുന്നുവെന്ന് ഭാരവാഹികൾ ആരോപിച്ചു.

കാമറയും കാമറാ ബാഗുമുണ്ടായിരുന്നയാളെ മാധ്യമപ്രവര്‍ത്തകന്‍ എന്നറിഞ്ഞ് കൊണ്ട് ബോധപൂര്‍വമാണ് ആക്രമിച്ചതെന്നു ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. പത്ര ഫോടോഗ്രാഫര്‍ക്ക് നേരെയുണ്ടായ ദയാരഹിതമായ പൊലീസ് ആക്രമണം അംഗീകരിക്കാനാവില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കാരണക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നും പ്രസിഡന്റ് സിജി ഉലഹന്നാന്‍, സെക്രടറി കെ വിജേഷ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Keywords:  Kannur, Kerala, News, Top-Headlines, Police, Media worker, Journalists, Protest, Hospital, Attack, Complaint that police assaulted photographer of newspaper; KUWJ protested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia