Misbehaviour | മകനെ ജാമ്യത്തിലിറക്കാന്‍ വന്ന വയോധികയോടും ബന്ധുക്കളോടും എസ് എച് ഒ മോശമായി പെരുമാറിയെന്ന പരാതി: ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ അണിയറ നീക്കങ്ങളെന്ന് ആരോപണം; കേസെടുക്കാന്‍ ചുമത്തിയത് ദുര്‍ബലവകുപ്പുകളെന്നും ആക്ഷേപം
Apr 17, 2023, 22:29 IST
കണ്ണൂര്‍: (www.kasargodvartha.com) പൊലീസ് സ്റ്റേഷനില്‍ മദ്യലഹരിയില്‍ വിളയാടിയ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കുന്നതിനായി അണിയറ നീക്കങ്ങള്‍ ശക്തമായതായി ആക്ഷേപം. ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി കേസെടുത്താണ് ഇയാളെ ഗുരുതര നടപടികളില്‍ നിന്നും ഒഴിവാക്കിയത്. ധര്‍മടം പൊലീസ് സ്റ്റേഷനിലെത്തിയ വയോധികയെയും മകളെയും മരുമകനായ യുവാവിനെതിരെയും അനാവശ്യമായി കടന്നാക്രമിച്ച സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെവി സ്മിതേഷിനെതിരെ ഇരയായവര്‍ വീണ്ടും പരാതി നല്‍കിയിട്ടുണ്ടെങ്കിലും കൂടുതല്‍ അന്വേഷണത്തിന് മുതിരാതെ പേരിന് നടപടിയെടുത്ത് പ്രശ്നം അവസാനിക്കാനാണ് നീക്കം നടത്തുന്നതെന്നാണ് ആരോപണം.
തലശേരി എസിപിക്കാണ് എസ് എച് ഒവിനെതിരെ വീണ്ടും ഇവര്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കുറ്റാരോപിതനായ എസ് എച് ഒ തന്റെ ലാതികൊണ്ടു കുത്തിയെന്നാണ് മമ്പറം കീഴത്തൂരിലെ ഷീബനിവാസില്‍ രോഹിണിയുടെ (72) പരാതി. താന്‍ ഹൃദ്രോഗിയാണെന്നും പറഞ്ഞിട്ടും സ്റ്റേഷന്റെ ചുമതലയുളള കെവി സ്മിതേഷ് തന്നെ കുത്തിവീഴ്ത്തിയെന്നും രോഹിണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എലികളെ പിടിച്ചതു പോലെ തന്നെ പിടിച്ചുകുത്തി. മകള്‍ ബിന്ദുവിന്റെ കൈയില്‍ കാറിലിരിക്കവെ ലാതികൊണ്ടു അടിച്ചു. ബിന്ദുവിന്റെ മകനെ കാറില്‍ നിന്നും ലാതി ഉപയോഗിച്ചു മര്‍ദിക്കുകയുംചെയ്തു. ഒരുമണിക്കൂറോളം പ്രകോപിതനായ പൊലീസുകാരന്‍ തങ്ങളെ അക്രമിച്ചുവെന്നും ഇവര്‍ തലശേരി എസിപി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
എടക്കാട്ടെ വീട്ടില്‍ നിന്നും മകന്‍ സുനില്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നു അറിഞ്ഞാണ് സ്റ്റേഷനിലേക്ക് കാര്യമറിയുന്നതിനായി മകളോടൊപ്പം പോയത്. മദ്യപിച്ചു വാഹനമോടിച്ചുവെന്നു ആരോപിച്ചു കസ്റ്റഡിയിലെടുത്ത മകനെ സ്റ്റേഷനില്‍ കെവി സ്മിതേഷ് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. തങ്ങള്‍ക്കെതിരെ അക്രമം നടക്കുമ്പോള്‍ സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസുകാര്‍ ഉള്‍പെടെയുളള അഞ്ചു പേര്‍ എസ് എച് ഒയെ തടഞ്ഞിരുന്നു. എന്നാല്‍ ഇവരോട് അകത്തേക്ക് കയറി പോവാനാണ് ഇയാള്‍ പറഞ്ഞതെന്നും രോഹിണി പറഞ്ഞു.
അതേസമയം, സംഭവത്തില്‍ സ്മിതേഷിനെതിരെ കേസ് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പരാതിക്കാരെ തടഞ്ഞുവെക്കല്‍ (ഐപിസി 340), കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കല്‍ (323), വടി കൊണ്ട് കമ്പി കൊണ്ടോ അടിച്ചു പരുക്കേല്‍പ്പിക്കല്‍ (324), നാശനഷ്ടം ഉണ്ടാക്കല്‍ (427) എന്നീ വകുപ്പുകളാണ് ചുമത്തിയത്. അസഭ്യം പറഞ്ഞതിനോ, സ്ത്രീത്വത്തെ അപമാനിച്ചതിനോ കേസില്ലെന്നാണ് വിമര്‍ശനം. മദ്യപിച്ചു വാഹനമോടിച്ചു അപകടമുണ്ടാക്കിയെന്നു ആരോപിച്ചു എസ് എച് ഒ കസ്റ്റഡിയിലെടുത്ത സുനില്‍കുമാര്‍ എ എസ് പി യ്ക്ക് നല്‍കിയ പരാതിയിലാണ് ധര്‍മടം പൊലീസ് കേസെടുത്തത്. സുനില്‍കുമാറിനെതിരെ മദ്യപിച്ചു വാഹനമോടിച്ചതിനും കേസെടുത്തിട്ടുണ്ട്.

Keywords: Dharmadam-News, Kerala-Police-News, Social-Media-News, Kerala News, Malayalam News, Kannur News, Complaint of misbehaviour: Allegation of trying to save officer.
< !- START disable copy paste -->