city-gold-ad-for-blogger

Suspended | കഞ്ചാവ് കേസിലെ പ്രതിയാട് കൈക്കൂലിവാങ്ങിയെന്ന് പരാതി; 3 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: (www.kasargodvartha.com) കഞ്ചാവ് പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പഴയങ്ങാടി സി ഐ എംഇ രാജഗോപാല്‍, എസ്ഐ പി ജി ജിമ്മി, ഗ്രേഡ് എസ് ഐ ശാര്‍ങധരന്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. സിറ്റി പൊലീസ് കമീഷനര്‍ ആര്‍ ഇളങ്കോവാണ് ഇരുവര്‍ക്കുമെതിരെ വകുപ്പു തല അന്വേഷണത്തിന് ശേഷം നടപടി സ്വീകരിച്ചത്.
                
Suspended | കഞ്ചാവ് കേസിലെ പ്രതിയാട് കൈക്കൂലിവാങ്ങിയെന്ന് പരാതി; 3 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മൂന്ന് പൊലീസുകാര്‍ 60,000 രൂപ അനര്‍ഹമായികൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. കഞ്ചാവ് കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നതാണ് നടപടിക്ക് കാരണമായത്. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനല്‍കാന്‍ പൊലീസുകാര്‍ 60,000 രൂപ ഇടനിലക്കാരന്‍ മുഖേനെ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ഇതില്‍ നിന്നും വലിയൊരുസംഖ്യ അടിച്ചുമാറ്റിയത് ഇടനിലക്കാരനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Keywords: News, Kerala, Kannur, Top-Headlines, Complaint, Bribe, Suspension, Police, Police-officer, Accused, Complaint of bribery, Complaint of bribery; Suspension for 3 policemen.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia