CM Says | സംസ്ഥാനത്തെ അകാഡമിക് നിലവാരം കരുത്തുറ്റതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
May 24, 2023, 10:04 IST
കണ്ണൂര്‍: (www.kasargodvartha.com) സംസ്ഥാനത്തെ അകാഡമിക് നിലവാരത്തിന് അനുസൃതമായ രീതിയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ കരുത്തുറ്റതാക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്പറം ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ 40ാം വാര്‍ഷികാഘോഷത്തിന്റെയും സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിലെ സമഗ്രമായ പുരോഗതിയാണ് സംസ്ഥാന സര്‍കാരിന്റെ ലക്ഷ്യം. എല്ലാ വിഭാഗം കുഞ്ഞുങ്ങള്‍ക്കും പഠിക്കാനുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും. സംസ്ഥാനത്ത് പാഠപുസ്തകത്തിനപ്പുറത്തുള്ള കാര്യങ്ങള്‍ കൂടെ പഠിക്കാനുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. എന്നാല്‍ രാജ്യത്ത് ചില മാറ്റങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. ചരിത്രത്തെ ചിലര്‍ വളച്ചൊടിക്കുന്നു.
മഹാത്മാ ഗാന്ധിയെ കൊന്നതാണെന്നത് മറിച്ച് വയ്ക്കുന്നു. ഗോഡ്സെക്ക് അമ്പലം പണിയുന്ന ഒരു കൂട്ടരെ നമ്മള്‍ കണ്ടു. ഇന്‍ഡ്യയുടെ സ്വാതന്ത്ര സമരത്തില്‍ വിവിധ രീതിയില്‍ ഒരേ ലക്ഷ്യത്തിന് എല്ലാവരും പങ്കെടുത്തു. എന്നാല്‍ അതില്‍ നിന്നും ഒരു വിഭാഗം മാറി നിന്നു. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന്റെ കൃത്യമായ ചരിത്രം പുതിയ തലമുറ പഠിക്കണം. നമ്മുടെ കുട്ടികള്‍ക്ക് കൃത്യമായ ചരിത്രബോധം ഉണ്ടാക്കണം. അതിന് വേണ്ടിയുള്ള ഇടപെടലാണ് സംസ്ഥാന സര്‍കാര്‍ നടത്തുന്നത്. മത നിരപേക്ഷത, ജനാധിപത്യം എന്നിവ പഠിപ്പിക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. കേന്ദ്ര സര്‍കാര്‍ വേണ്ട എന്ന് പറഞ്ഞ പാഠഭാഗങ്ങള്‍ കേരളത്തില്‍ ഉള്‍കൊള്ളിക്കും. ഇത് കേരളമാണ് മതനിരപേക്ഷതയുടെ വിളനിലമാണെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായകെ പി മോഹനന്‍, സജീവ് ജോസഫ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി കെ കെ രാഗേഷ്, വേങ്ങാട് ഗ്രാമ പഞ്ചായത് പ്രസിഡന്റ് കെ ഗീത, പഞ്ചായത് അംഗം പി കെ ഇന്ദിര, പ്രിന്‍സിപ്പാള്‍ കെ പി ശ്രീജ, പ്രധാന അധ്യാപകന്‍ കെ വി ജയരാജ് വാര്‍ഷികാഘോഷ കമിറ്റി ചെയര്‍മാന്‍ മെമ്പറം പി മാധവന്‍, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് വി വി ദിവാകരന്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ എം വി ജയരാജന്‍, വി എ നാരായണന്‍, സി എന്‍ ചന്ദ്രന്‍, കെ ശശിധരന്‍, എന്‍ പി താഹിര്‍, കെ പി ഹരീഷ് ബാബു, ടി ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, News, Kerala, CM, Education, CM, Pinarayi Vijayan, School, CM says that Academic standards in Kerala will be strengthened.