city-gold-ad-for-blogger

CM | റെയില്‍വെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി; എലത്തൂര്‍ തീവെയ്പ്പ് ഞെട്ടിക്കുന്നത്

കണ്ണൂര്‍: (www.kasargodvartha.com) കോഴിക്കോട് ട്രെയിനില്‍ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പ്രതികരിച്ചു. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂടീവ് എക്സ്പ്രസില്‍ ഉണ്ടായ ആക്രമണത്തില്‍ പൊലിഞ്ഞത്.

CM | റെയില്‍വെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി; എലത്തൂര്‍ തീവെയ്പ്പ് ഞെട്ടിക്കുന്നത്

കമ്പാര്‍ട് മെന്റില്‍ ഉണ്ടായ യാത്രക്കാര്‍ക്കും പൊള്ളലേറ്റിറ്റുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവന്‍ വിവരങ്ങളും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമായി നടത്തുകയാണ്.

സംസ്ഥാന പൊലീസ് മേധാവി തന്നെ ഇതിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. റെയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍കാര്‍ ശക്തമായ നടപടികള്‍ എടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തില്‍ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടും. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Keywords:  Chief Minister will ensure safety of railway passengers; Elathur tragedy is shocking, Kannur, News, Accident, Pinarayi-Vijayan, Top-Headlines, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia