city-gold-ad-for-blogger

Compensation | ട്രെയിനിലെ തീവയ്പ്; മരിച്ചവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രിയും എം വി ഗോവിന്ദനും, 5 ലക്ഷം രൂപയുടെ ധനസഹായം കുടുംബാംഗങ്ങള്‍ക്ക് കൈമാറി

കണ്ണൂര്‍: (www.kasargodvartha.com) ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂടീവ് എക്‌സ്പ്രസ് ട്രെയിനിലെ തീവയ്പിനിടെ വീണ് മരിച്ച മൂന്നുപേരുടേയും വീടുകളില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.  ഫേസ്ബുകിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.


മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കലക്ടര്‍ ആര്‍ ചന്ദ്രശേഖറും എത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ ആണ്   വീടുകള്‍ സന്ദര്‍ശിച്ചത്. സിപിഎം ജില്ല സെക്രടറി എം വി ജയരാജന്‍ പൊലീസ് മേധാവി, ജില്ലാ കമിറ്റിയംഗം എന്‍ വി ചന്ദ്രബാബു  എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. 

ട്രാകില്‍ വീണുമരിച്ച മട്ടന്നൂര്‍ പാലോട്ട് പള്ളി സ്വദേശി മണിക്കോത്ത് റഹ് മത്തിന്റെയും മട്ടന്നൂര്‍ കൊടോളിപ്രം സ്വദേശി കെ പി നൗഫീകിന്റെയും ബന്ധുക്കള്‍ക്ക് സര്‍കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയുടെ ധനസഹായം കലക്ടര്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. 

നൗഫീഖിന്റെ വീട്ടിലെത്തി മക്കളായ ഹുദയെയും ഫിദയെയും ചേര്‍ത്തു പിടിച്ചു. ബന്ധുക്കളെ ആശ്വസിപ്പിച്ചു. പാര്‍ടിയും സര്‍കാരും കൂടെയുണ്ടെന്ന് അറിയിച്ചു.  കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കുടുംബത്തെ അശ്വസിപ്പിക്കാന്‍ എത്തിയിരുന്നു.

സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദനും മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു.


Compensation | ട്രെയിനിലെ തീവയ്പ്; മരിച്ചവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രിയും എം വി ഗോവിന്ദനും, 5 ലക്ഷം രൂപയുടെ ധനസഹായം കുടുംബാംഗങ്ങള്‍ക്ക് കൈമാറി

ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോഴിക്കോട് എലത്തൂരില്‍ വെച്ച് ട്രെയിനില്‍ തീയിട്ടതിനെ തുടര്‍ന്ന് വീണുമരിച്ച മട്ടന്നൂര്‍ പാലോട്ട് പള്ളി സ്വദേശി മണിക്കോത്ത് റഹ്‌മത്തിന്റെയും മട്ടന്നൂര്‍ കൊടോളിപ്രം സ്വദേശി കെ പി നൗഫീക്കിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ധനസഹായം ജില്ലാ കളക്ടര്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

Compensation | ട്രെയിനിലെ തീവയ്പ്; മരിച്ചവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രിയും എം വി ഗോവിന്ദനും, 5 ലക്ഷം രൂപയുടെ ധനസഹായം കുടുംബാംഗങ്ങള്‍ക്ക് കൈമാറി


 

Keywords: Chief Minister visited homes of deceased and handed over financial assistance of Rs 5 lakh to family members, Chief Minister, Compensation, MV Govindan, Collector, Family, Top-Headlines, Facebook, Family, Visit, Train.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia