സംസ്ഥാന സര്‍കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാണെന്ന് മുഖ്യമന്ത്രി
Mar 23, 2022, 13:58 IST
കണ്ണൂര്‍: (www.kasargodvartha.com 23.03.2022) ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാണ് സംസ്ഥാന സര്‍കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ മാത്തമാറ്റിക്സ് ബ്ലോകും നവീകരിച്ച മെന്‍സ് ഹോസ്റ്റലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനത്തിനായി സ്‌കില്‍ ഇന്‍ഫ്രാ സ്ട്രെക്ചര്‍ ഇകോ സിസ്റ്റം-സ്‌കില്‍ പാര്‍കുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ഥാപിക്കും.
25 ഏകര്‍ ഭൂമിയില്‍ കിഫ്ബി ഫന്‍ഡ് ഉപയോഗിച്ചാണ് പാര്‍ക്ക് സ്ഥാപിക്കുക. ഇന്‍ഡ്യയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പാര്‍കില്‍ സൗകര്യമൊരുക്കുമെന്നും 350 കോടി രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യ ഗ്രാഫീന്‍ ഇന്നവേഷന്‍ സെന്ററിന് കേന്ദ്ര ഭരണാനുമതി ലഭിച്ചു. ഇന്‍ഡ്യ ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍ പദ്ധതി കേരള ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റിയും സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ടാറ്റ സ്റ്റീലിന്റെ വ്യാവസായിക പിന്തുണ പദ്ധതിക്ക് ഉണ്ടാകും. വ്യവസായ മേഖലയില്‍ നിന്നുള്ള നിരവധി കമ്പനികളും ഇന്നവേഷന്‍ സെന്ററിനു പിന്തുണ നല്‍കി പ്രവര്‍ത്തിക്കും. 15 കോടി രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ട്. പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനായി ചെറിയ വ്യവസായിക യൂനിറ്റുകള്‍ തയാറാക്കി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ഓരോ സര്‍വകലാശാലക്കു കീഴിലും പ്രത്യേക മൂന്നു പദ്ധതികള്‍ കൊണ്ടുവരും. ഇതിനായി 20 കോടി രൂപ വീതം ബജറ്റില്‍ വകയിരുത്തി. പ്രധാന സര്‍വകലാശാലകള്‍ക്ക് കീഴില്‍ പുതുതായി 1500 ഹോസ്റ്റല്‍ മുറികള്‍ നിര്‍മിക്കും. 250 ഇന്റര്‍നാഷനല്‍ ഹോസ്റ്റല്‍ മുറികളും നിര്‍മ്മിക്കും. സര്‍വകലാശാല നവീകരണത്തോടൊപ്പം പുതിയ കോഴ്സുകളും അനിവാര്യമായിരിക്കുകയാണ്. കേരളത്തിന് പുറത്തുപോയി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നാട്ടില്‍തന്നെ മികച്ച കോഴ്സുകള്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: Kannur, News, Kerala, Top-Headlines, Education, Minister, Chief Minister, Pinarayi-Vijayan, Chief Minister said that the state government is giving more emphasis to the higher education sector.