റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ 4 കോടി രൂപയുമായി മുങ്ങിയ യുവാവ് പോലീസില്‍ കീഴടങ്ങി
Jul 1, 2014, 14:28 IST
കാസര്‍കോട്: (www.kasargodvartha.com 01.07.2014) റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ നാല് കോടി രൂപയോളം പലരില്‍ നിന്നും വാങ്ങി മുങ്ങിയ യുവാവ് പോലീസില്‍ കീഴടങ്ങി. സീതാംഗോളി മുഗുവില്‍ താമസക്കാരനും തളിപ്പറമ്പ് മന്ന സ്വദേശിയുമായ ഹാരിസ് ഫിദ(32) യാണ് കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബു മുമ്പാകെ കീഴടങ്ങിയത്.
നേരത്തെ ഹാരിസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ യുവാവിനോട് നിര്‍ദേശിച്ചു. കണ്ണൂരില്‍ ഹാര്‍ഡ്‌വെയര്‍ കട നടത്തുന്ന പേരാല്‍ കണ്ണൂരിലെ ഷരീഫില്‍ നിന്നും 74 ലക്ഷം രൂപയും കെ.ബി. മുഹമ്മദില്‍ നിന്നും 33 ലക്ഷം രൂപയും ഉള്‍പെടെ നാല് കോടിയോളം രൂപ തട്ടിയെടുത്താണ് ഹാരിസ് മുങ്ങിയത്.
എന്നാല്‍ തട്ടിപ്പിനിരയായ മറ്റുള്ളവര്‍ ഇനിയും പോലീസില്‍ പരാതിയുമായി എത്തിയിട്ടില്ല. പ്രതിയെ ചൊവ്വാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി.

Also Read: വിവാഹ ബന്ധം മറച്ചുവെച്ച മോഡി തെറ്റ് ചെയ്തുവെന്ന് കോടതി
Keywords: Kasaragod, Kerala, Police, Accuse, Arrest, Kannur, Cheating, Case, Haris Fidha.
Advertisement:
Keywords: Kasaragod, Kerala, Police, Accuse, Arrest, Kannur, Cheating, Case, Haris Fidha.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067