city-gold-ad-for-blogger

Protest | എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസിലെ പണിമുടക്ക്; കണ്ണൂര്‍ വിമാനതാവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

Cabin crew crisis: Air India Express cancels flights, Cabin Crew Crisis, Air India Express, Cancels

*കണ്ണൂരില്‍ നിന്ന് ഇതുവരെ 4 വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

*ജീവനക്കാരുടെ കൂട്ട അവധിയാണ് വലച്ചത്. 

*അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്ന് യാത്രക്കാര്‍.

കണ്ണൂര്‍: (KasargodVartha) ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരെ പെരുവഴിയിലാക്കി. ഇതേ തുടര്‍ന്ന് വിമാനതാവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ശാര്‍ജ, അബൂദബി വിമാനങ്ങളാണ് റദ്ദാക്കിയത്. അവസാന നിമിഷമാണ് 4.20 ന്റെ ശാര്‍ജ വിമാനം റദ്ദാക്കിയ അറിയിപ്പെത്തുന്നത്. 

കണ്ണൂരില്‍ നിന്ന് ഇതുവരെ നാല് വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ബുധനാഴ്ച (08.05.2024) പുലര്‍ചെ പുറപ്പെടേണ്ടിയിരുന്ന രണ്ട് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. മസ്ഖത്, ദമാം വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. 

രാജ്യത്താകെ വിമാനയാത്രക്കാരെ വലച്ചത് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ്. നിരവധി ആഭ്യന്തര- അന്താരാഷ്ട്ര സര്‍വീസുകള്‍ ഇതേ തുടര്‍ന്ന് റദ്ദാക്കി. വ്യാഴാഴ്ച (09.05.2024)  ജോലിക്കെത്തേണ്ടവരും വിസ കാലാവധി തീരുന്നവരും പെരുവഴിയിലായി. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്‍ഡ്യ എംഡി അറിയിച്ചു. 

തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാര്‍ വ്യാഴാഴ്ച രാവിലെ മുതല്‍ യാത്ര നടത്താനാവാതെ വലഞ്ഞു. ബുധനാഴ്ച രാത്രി മുതലാണ് വിമാന സര്‍വീസുകള്‍ എയര്‍ ഇന്‍ഡ്യ റദ്ദ് ചെയ്തു തുടങ്ങിയത്. കണ്ണൂരും കരിപ്പൂരും യാത്രക്കാര്‍ ബഹളംവെച്ചു. തിരുവനന്തപുരത്തും പ്രതിഷേധം ഉണ്ടായി. 

വിമാനത്താവളങ്ങളില്‍ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. കരിപ്പൂരില്‍ റദ്ദാക്കിയത് 12 സര്‍വീസുകളാണ്. തിരുവനന്തപുരത്തും കണ്ണൂരിലും അഞ്ച് വീതം സര്‍വീസുകള്‍. കണ്ണൂരില്‍ പ്രതിഷേധവുമായി ഏറെനേരം കാത്തുനിന്ന ചിലര്‍ക്ക് പകരം ടികറ്റുകള്‍ ലഭിച്ചു. യാത്ര തുടരാന്‍ കഴിയാതെ പോയവര്‍ക്ക് ടികറ്റ് തുക തിരിച്ച് നല്‍കുമെന്നാണ് എയര്‍ ഇന്‍ഡ്യ അറിയിച്ചിരിക്കുന്നത്.
 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia