കണ്ണൂരില്‍ പിടിയിലായ കൗമാരക്കാരടങ്ങുന്ന ബുള്ളറ്റ് മോഷണ സംഘത്തെ മംഗളൂരുവിലേക്ക് കൊണ്ടുപോയി
May 24, 2018, 09:54 IST
കണ്ണൂര്‍: (www.kasargodvartha.com 24.05.2018) കണ്ണൂരില്‍ പിടിയിലായ കൗമാരക്കാരടങ്ങുന്ന ബുള്ളറ്റ് മോഷണ സംഘത്തെ മംഗളൂരുവിലേക്ക് കൊണ്ടുപോയി. പയ്യാവൂര്‍, പുലിക്കുരുമ്പ സ്വദേശികളായ എട്ടു പേരെയാണ് വിശദ ചോദ്യം ചെയ്യലിനായി മംഗളൂരുവിലേക്ക് കൊണ്ടുപോയത്. 30 ലധികം ബുള്ളറ്റുകളാണ് സംഘം കവര്‍ച്ച ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.
ബാന്റ്‌മേളം അവതരിപ്പിക്കാനെത്തിയ ശേഷമാണ് സംഘം ബുള്ളറ്റുകള്‍ കവര്‍ച്ച നടത്തിയിരുന്നത്. എട്ടംഗ സംഘമാണ് ശ്രീകണ്ഠപുരത്ത് പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച വാഹനങ്ങള്‍ ചെറിയവിലയ്ക്കു വില്‍പന നടത്തലാണ് ഇവരുടെ രീതിയെന്നു പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് ആഡംബര ബൈക്ക് വാങ്ങിയ കാവുമ്പായി സ്വദേശിയെ പൊലീസ് ചോദ്യംചെയ്തു. ബൈക്കും കസ്റ്റഡിയിലെടുത്തു. കാസര്‍കോട്ടെ ഒരു ഷോറൂമില്‍ നിന്നു മോഷ്ടിച്ച രണ്ടരലക്ഷത്തോളം വിലയുള്ള ബൈക്ക് 40,000 രൂപയ്ക്കാണ് ഇയാള്‍ക്കു വിറ്റത്.
2000 രൂപ അഡ്വാന്‍സ് വാങ്ങി, ബാക്കി പണം ആര്‍സി കൈമാറുമ്പോള്‍ തന്നാല്‍ മതിയെന്നായിരുന്നു വാഗ്ദാനം. മോഷ്ടിക്കുന്ന വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് ഒഴിവാക്കി ന്യൂ റജിസ്റ്റേര്‍ഡ് എന്നു സ്റ്റിക്കര്‍ പതിച്ചായിരുന്നു തട്ടിപ്പെന്നും പൊലീസ് പറഞ്ഞു. വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയില്‍ എടുത്താല്‍ ആര്‍സി ഉടന്‍ ഹാജരാക്കാമെന്നു പറഞ്ഞു മുങ്ങുന്ന ഇവര്‍ കേറ്ററിങ്ങിനാണെന്നു പറഞ്ഞാണു രാത്രി വീട്ടില്‍ നിന്ന് ഇറങ്ങുന്നതെന്നും പോലീസ് പറഞ്ഞു.
Related News:
ബുള്ളറ്റുകള്‍ കവര്‍ച്ച ചെയ്ത് കേരളത്തിലെത്തിച്ച് തുച്ഛമായ വിലയ്ക്ക് വില്‍പന നടത്തുന്ന എട്ടംഗ സംഘം പിടിയില്‍; പിടിയിലായത് 32 ലധികം ബുള്ളറ്റുകള്‍ കവര്‍ച്ച ചെയ്ത സംഘം, കവര്‍ച്ച നടത്തുന്നത് ബാന്റ്മേളം അവതരിപ്പിക്കാനെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, News, Police, Bike, Custody, Bullet robbers shifted to Mangalore.
< !- START disable copy paste -->