പിണറായിയിൽ സഹോദരങ്ങൾ വീടിനകത്ത് മരിച്ച നിലയിൽ
Sep 18, 2020, 22:26 IST
തലശേരി: (www.kasargodvartha.com 18.09.2020) പിണറായിയിൽ സഹോദരങ്ങളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പിണറായി കിഴക്കും ഭാഗം തയ്യിൽ മഠപുരക്ക് സമീപത്തെ രാധിക നിവാസിൽ സുകുമാരൻ (58), രമേശൻ (54) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം 3.30 ഓടെയാണ് സുകുമാരനെ വീട്ടിനകത്തെ കട്ടിലിൻ്റെ മുകളിൽ മരിച്ചു കിടക്കുന്നതായും രമേശനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.
രണ്ട് മുറികൾ മാത്രമുള്ള വീട്ടിൽ സുകുമാരനും അനുജൻ രമേശനും മാത്രമാണ് താമസിക്കുന്നത്. ഇവരിൽ സുകുമാരൻ അൽപം മാനസീക അസ്വാസ്ഥ്യമുള്ളയാണ്. ഇരുവരും സമീപത്തെ ഹോട്ടലിൽ നിന്നും പാർസലായി ഭക്ഷണം വാങ്ങിയാണ് കഴിക്കാറ്. എന്നാൽ രണ്ട് ദിവസമായി ഭക്ഷണം വാങ്ങാൻ ആരും ഹോട്ടലിൽ എത്താത്ത സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടത്. സുകുമാരൻ്റെ മൃതദേഹത്തിന് കൂടുതൽ ദിവസത്തെ പഴക്കമുണ്ട്.
ഇവരിൽ രമേശൻ സുകുമാരനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിൻ്റെ പ്രാഥമീക നിഗമനം. വിവരമറിഞ്ഞ് ധർമടം സി ഐ ശ്രീജിത്ത് കൊടേരി, പിണറായി എസ് ഐ കെ വി ഉമേശൻ എന്നിവരുടെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്നും ഫോറൻസിക്ക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Keywords: Kerala, News, Top-Headlines, Brothers, Dead, House, Police, Suicide, Kannur, Hanged, Brothers found dead inside house in Pinarayi.