Bomb attack | കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
Sep 25, 2022, 15:35 IST
പാനൂര്‍: (www.kasargodvartha.com) എസ് ഡി പി ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. നോര്‍ത്ത് പാറാട്ടെ പാറമ്മല്‍ അജ്മലിന്റെ വീടിനു നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച പുലര്‍ചെ രണ്ടുമണിയോടെയാണ് സംഭവം. മുറ്റത്ത് വീണാണ് ബോംബ് പൊട്ടിയത്. ബോംബെറില്‍ നാശനഷ്ടമോ പരുക്കോയില്ല. മൂന്നുദിവസം മുന്‍പ് എസ്ഡിപിഐ കുന്നോത്ത് പറമ്പ് മണ്ഡലം കമിറ്റിയുടെ യോഗം അജ്മലിന്റെ വീട്ടില്‍ വച്ച് നടന്നിരുന്നുവെന്നാണ് വിവരം. അജ്മല്‍ സജീവ എസ്ഡിപിഐ പ്രവര്‍ത്തകനാണ്.
കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ബോംബേറുണ്ടായത്. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. കഴിഞ്ഞ ദിവസം പാനൂര്‍ തങ്ങള്‍ പീടികയില്‍ മുസ്ലീംലീഗ് നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായിരുന്നു. മുസ്ലിം ലീഗ് മൊകേരി പഞ്ചായത് പ്രസിഡന്റ് കാങ്ങാടന്‍ അസീസിന്റെ വീടിന് നേരെയാണ് അജ്ഞാത സംഘം ബോംബറിഞ്ഞത്. ശനിയാഴ്ച പുലര്‍ചെയാണ് സംഭവം.
ബോംബ് വീടിന്റെ മുന്‍ഭാഗത്തെ ഗേറ്റിന് തട്ടി പൊട്ടി. പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മുസ്ലീം ലീഗ് നേതാക്കളായ അബ്ദുല്‍ കരീം ചേലേരി, പി കെ ശാഹുല്‍ ഹമീദ് തുടങ്ങിയവര്‍ ബോംബേറ് നടന്ന വീട് സന്ദര്‍ശിച്ചു. പാനൂരില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പോപുലര്‍ ഫ്രണ്ട് ഹര്‍താലിനെതിരെ സംഘടിക്കാനും ചെറുത്തുനില്‍ക്കാനും ആഹ്വാനം ചെയ്ത യുവമോര്‍ച ജില്ലാ നേതാവ് സ്മിതേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

You Might Also Like:
Keywords: Latest-News, Kerala, Kannur, Top-Headlines, Crime, SDPI, Politics, Political Party, Bomb, Complaint, Investigation, Bomb attack on SDPI activist's house in Panoor.
< !- START disable copy paste -->