ത്രിപ്പിളടിച്ച് പോവുകയായിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ സ്‌കൂട്ടറിലിടിച്ചു; നഴ്‌സിന് ദാരുണാന്ത്യം, 6 പേര്‍ക്ക് പരിക്ക്
Sep 23, 2018, 12:19 IST
കണ്ണൂര്‍: (www.kasargodvartha.com 23.09.2018) ത്രിപ്പിളടിച്ച് പോവുകയായിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ സ്‌കൂട്ടറിലിടിച്ചു. അപകടത്തില്‍ നഴ്‌സ് മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. പള്ളിക്കുളം ഇന്ദിരാനഗര്‍ കോളനിക്കു സമീപം ലീലാ നിവാസില്‍ സന്തോഷിന്റെ ഭാര്യയും കണ്ണൂര്‍ ഫാത്വിമ ആശുപത്രിയിലെ നഴ്സുമായ ജീജ (38) യാണ് മരണപ്പെട്ടത്.
ജീജയുടെ മകള്‍ ശ്രീനന്ദ (ഒമ്പത്), ജീജയുടെ സഹോദരി വിജിന (35), മകള്‍ വരലക്ഷ്മി (ആറ്), ബൈക്ക് യാത്രക്കാരായ ഷബീര്‍ (22), സുഹൈല്‍ (21), അന്‍സാരി (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കണ്ണൂരിലും മംഗളൂരുവിലുമുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 6.30 മണിയോടെ കാട്ടാമ്പള്ളി പാലത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്. കുറ്റിയാട്ടൂരിലെ തറവാട്ടു വീട്ടില്‍ നിന്ന് പള്ളിക്കുളത്തെ വീട്ടിലേക്കു സ്‌കൂട്ടറില്‍ വരികയായിരുന്നു ജീജയും കുടുംബവും. കാറിനെ മറികടന്നെത്തിയ ബൈക്ക് സ്‌കൂട്ടറില്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. റോഡിലേക്കു തലയിടിച്ചു വീണു സാരമായി പരിക്കേറ്റ ജീജയെ ഉടന്‍ കൊയിലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പരേതനായ രാജന്‍- പത്മിനി ദമ്പതികളുടെ മകളാണ്. മകന്‍: സായന്ത്. സഹോദരന്‍: രജൂപ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Top-Headlines, Accidental-Death, Bike hits Scooter; Nurse dies
< !- START disable copy paste -->