ഒന്നിന് പിറകെ ഒന്നായി കണ്ണൂരിൽ വൻ പാൻമസാല വേട്ട; 4 കാസർകോട് സ്വദേശികൾ അടക്കം 5 പേർ അറസ്റ്റിൽ; പിടികൂടിയത് 30 ലക്ഷത്തിന്റെ ഉത്പന്നങ്ങൾ
Feb 23, 2022, 11:34 IST
കണ്ണൂർ: (www.kasargodvartha.com 23.02.2022) കണ്ണൂരിൽ വൻ പാൻമസാല വേട്ട. രണ്ടിടങ്ങളിലായി നടന്ന പരിശോധനയിൽ 30 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പന്ന ശേഖരം പിടികൂടി. സംഭവത്തിൽ നാല് കാസർകോട് സ്വദേശികൾ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ലോറികളിലായിട്ടായിരുന്നു പുകയില കടത്താൻ ശ്രമിച്ചത്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ എ എം യൂസഫ് (67), എ വി ജാബിർ (33), കെ ഗിരീഷ് (39), ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജി നിഖിൽ (33), ദക്ഷിണ കന്നഡ ജില്ലയിലെ ദാവൂദ് (41) എന്നിവരാണ് പിടിയിലായത്.
തോട്ടടയിൽ ചൊവ്വാഴ്ച വൈകീട്ട് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ലോഡ് കയറ്റി പോവുകയായിരുന്ന ലോറിയിൽ നിന്ന് ഏകദേശം 10 ലക്ഷം രൂപ വിലവരുന്ന പുകയില വസ്തുക്കളാണു പിടിച്ചെടുത്തത്. ഈ ലോറിയിൽ നിന്ന് എ എം യൂസഫ്, എ വി ജാബിർ എന്നിവരെ പിടികൂടി. ഹന്‍സ്, പാന്‍പരാഗ്, കൂള്‍ലിപ് തുടങ്ങിയവയാണ് ഇതിലുണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് രണ്ടാമത്തെ ലോറി പിറകിലുണ്ടെന്ന വിവരം ലഭിച്ചത്.
തുടർന്ന് കണ്ണൂർ താഴെ ചൊവ്വയിൽ നടത്തിയ പരിശോധനയിൽ 20 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പച്ചക്കറി ലോറിയിൽ നിന്നു പിടികൂടി. ഇതിൽ നിന്നാണ് മറ്റുള്ളവർ പിടിയിലായത്. മംഗ്ളൂറില്‍ നിന്നും കൊച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്നു പാൻമസാലകളെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
< !- START disable copy paste -->

Keywords: Banned tobacco products seized, 5 held, Kerala, Kannur, News, Top-Headlines, Arrest, Seized, Police, Police-station, Mangalore, Lorry, Kochi, Inspector.