city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Hartal | 'വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമം'; പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊതിരെ തല്ലി ആള്‍ക്കൂട്ടം; 4 പേര്‍ കസ്റ്റഡിയില്‍

പയ്യന്നുര്‍: (www.kasargodvartha.com) ഹര്‍താല്‍ ദിനത്തില്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊതിരെ തല്ലി ആള്‍ക്കൂട്ടം. സംഭവത്തില്‍ നാല് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാമന്തളി, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് എത്തിയ പ്രവര്‍ത്തകരാണ് പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി.
              
Hartal | 'വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമം'; പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊതിരെ തല്ലി ആള്‍ക്കൂട്ടം; 4 പേര്‍ കസ്റ്റഡിയില്‍

സ്ഥലത്ത് എത്തിയ ശേഷം ഇവര്‍ വ്യാപാരികളോട് കട അടച്ചിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വ്യാപാരികള്‍ വിസമ്മതിക്കുകയും ബലപ്രയോഗത്തിന് തയ്യാറാവുകയും ചെയ്തതോടെ ബഹളമായി. ഇതോടെ കൂട്ടംകൂടിയ ആളുകള്‍ സമരക്കാരെ മര്‍ദിച്ചുവെന്നാണ് പറയുന്നത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂര്‍ പൊലീസ്, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നാലുപേരെ കസ്റ്റഡിയില്‍ എടുത്ത് ഓടോറിക്ഷയില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
        
Hartal | 'വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമം'; പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊതിരെ തല്ലി ആള്‍ക്കൂട്ടം; 4 പേര്‍ കസ്റ്റഡിയില്‍

You Might Also Like:

Keywords:  Latest-News, Kerala, Kannur, Payyannur, Top-Headlines, Harthal, Popular Front of India, Politics, Political Party, Crime, Assault, Video, Assault on hartal day.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia