15 കാരൻ 16 കാരിയെ ഗർഭിണിയാക്കിയെന്ന് പരാതി; കണ്ണുമിഴിച്ച് പൊലീസ്; പോക്സോ കേസെടുത്തു
Nov 13, 2021, 11:02 IST
കണ്ണൂർ: (www.kasargodvartha.com 13.11.2021) 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ ബന്ധുവായ 15 കാരനെതിരെ പൊലീസ് പോക്സോ കേസെടുത്തു. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടിയെ ചികിത്സിക്കുന്നതിനിടെയാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
ഡോക്ടർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായെന്ന വിവരം പുറത്ത് വന്നത്. ബന്ധുവിട്ടീലെത്താറുള്ള പെൺകുട്ടിയെ 15 കാരൻ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
ഒരേസമയം പോക്സോ വകുപ്പും ജുവൈനൽ ആക്ടും ചേർത്താണ് പേരാവൂർ പൊലീസ് കേസ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്. തികച്ചും സങ്കീർണമായ കേസിൽ കണ്ണുമിഴിച്ചിരിക്കുകയാണ് പൊലീസ്.
Keywords: Kannur, Kerala, News, Top-Headlines, Police, Assault, Complaint, Case, Molestation, Hospital, Doctor, Assault complaint; Police case registered.