Accidental Death | തലശേരി- മാഹി ബൈപാസ് റോഡില്‍ വീണ്ടും വാഹനാപകടം: യുവാവ് മരിച്ചു
Updated: Jun 26, 2024, 23:42 IST
ഇടിയുടെ ആഘാതത്തില്‍ താഴെ സര്‍വീസ് റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു
പ്രദേശവാസികളും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
തലശേരി: (KasargodVartha) തലശേരി - മാഹി ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കരിയാട് സ്വദേശി മുഹമ്മദ് നസീര്‍( 39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിക്കാണ് സംഭവം. കവിയൂര്‍ അണ്ടര്‍ പാസിന് സമീപം സഞ്ചരിച്ച കാറില്‍ നിന്നിറങ്ങി നില്‍ക്കുമ്പോള്‍ മറ്റൊരു കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ താഴെ സര്‍വീസ് റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. പ്രദേശവാസികളും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.