ആംബുലൻസും ബസും കൂട്ടിയിടിച്ച് രോഗി മരിച്ചു
Feb 12, 2022, 14:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.02.2022) ആംബുലൻസും ബസും കൂട്ടിയിടിച്ച് രോഗി മരിച്ചു. സീതാംഗോളി പെർമുദെ സ്വദേശി സായിബാബ (54) ആണ് മരിച്ചത്. രണ്ട് പേർക്ക് നിസാര പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11 മണിയോടെ കാഞ്ഞങ്ങാട് ടി ബി റോഡ് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്.
കാഞ്ഞങ്ങാട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും ഉപ്പളയില്‍ നിന്നും രോഗിയുമായി പരിയാരത്തുള്ള കണ്ണൂർ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ശിഹാബ് തങ്ങൾ മെമോറിയൽ ചാരിറ്റിയുടെ ആംബുലൻസുമാണ് അപകടത്തിൽ പെട്ടത്.
ഇദ്ദേഹത്തെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Kanhangad, Ambulance, Accident, Bus, Patient's, Dead, Seethangoli, Kannur, District-Hospital, Ambulance and bus collided; patient died.
< !- START disable copy paste -->