city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയെന്ന് ആക്ഷേപം; അധ്യാപകനെതിരെ പോലീസില്‍ പരാതി

പയ്യന്നൂര്‍: (www.kasargodvartha.com 14.12.2019) നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയെന്ന് ആക്ഷേപം. സൗത്ത് തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനധ്യാപകനെതിരെയാണ് യുവാവ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. കവ്വായി സ്വദേശിയായ കെപി നസീഫുദ്ദീന്‍ തന്റെ ഉമ്മൂമ്മയെ കാണുന്നതിനായി ജ്യേഷ്ഠന്റെ സുസുക്കി ഹയബുസ ബൈക്കുമായി ഡിസംബര്‍ 12ന് രാവിലെ 9 മണിയോടുകൂടി പോകുന്നതിനിടെ വീടിന്റെ തൊട്ടടുത്തുള്ള സൗത്ത് തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ റോഡിനരികില്‍ കൂടി നിന്ന് വിലകൂടിയ ആഢംബര ബൈക്ക് നോക്കി നിന്നിരുന്നു. ഇതു കണ്ട സ്‌കൂളിലെ പ്രധാനധ്യാപകന്‍ യുവാവിന്റെ ഫോട്ടോ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ശേഷം ഫോട്ടോയും തന്റെ ശബ്ദ്ധ സന്തേഷവും നവ മധ്യമങ്ങളിലൂടെ തെറ്റായി പ്രചരിപ്പിക്കുകയും, ചന്തേര പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് യുവാവിനെ ബൈക്ക് സഹിതം സ്റ്റേഷനില്‍ വിളിച്ച് വരുത്തുകയും ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചതിന് കേസെടുക്കുകയും യുവാവിനെ വിട്ടയക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സമൂഹ മാധ്യങ്ങളിലൂടെ വിവിധ ഗ്രൂപ്പുകളിലായി പ്രധാനധ്യാപകന്റെ ശബ്ദ്ധ സന്തേശവും യുവാവിന്റെ ഫോട്ടോ സഹിതം പ്രചരിക്കുകയും, ഓരോ ആളുകളും അവരവരുടെ മനോനിലയ്ക്ക് അനുസരിച്ച് യുവാവിന്റെ ഫോട്ടോ സഹിതം തെറ്റായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് യുവാവിന്റെ പരാതി. ഈ സംഭവം യുവാവിനും കുടുംബത്തിനും മാനഹാനി വരുത്തുകയും സമൂഹത്തില്‍ അപമാനിതരാവുകയും ചെയ്തുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കര്യം തെറ്റായി പ്രചരിപ്പിച്ചവര്‍ക്കെതിരായി ശക്തമായ നടപടി കൈക്കൊള്ളണമെന്ന് യുവാവും ബന്ധുക്കളും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയെന്ന് ആക്ഷേപം; അധ്യാപകനെതിരെ പോലീസില്‍ പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, Kannur, payyannur, Social-Media, fake, complaint, Bike, Students, Teacher, Fake propaganda through social media; Complaint to police against teacher < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia