കാസര്‍കോട് സ്വദേശിയായ ആകാശവാണി ഉദ്യോഗസ്ഥന്‍ കൈഞരമ്പ് മുറിച്ച് മരിച്ചനിലയില്‍
Oct 13, 2014, 18:58 IST
കാസര്‍കോട്: (www.kasargodvartha.com 13.10.2014) കാസര്‍കോട് സ്വദേശിയായ ആകാശവാണി ഉദ്യോഗസ്ഥനെ കണ്ണൂരിലെ ക്വാര്‍ടേഴ്‌സില്‍ കൈഞരമ്പ് മുറിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. എരിയാല്‍ ബള്ളീറിലെ പരേതനായ അബ്ദുല്ല- ആസ്യുമ്മ ദമ്പതികളുടെ മകന്‍ മൊയ്തീനെ(47) യാണ് കണ്ണൂരിലെ ആകാശവാണി ക്വാര്‍ടേഴ്‌സില്‍ തിങ്കളാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
20 വര്‍ഷത്തോളമായി ആകാശവാണിയില്‍ ജോലിചെയ്യുകയാണ് മൊയ്തീന്‍. ഭാര്യ ഓള്‍ഡ് ചൂരിയിലെ താഹിറയ്ക്കും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുനൗവറിനുമൊപ്പം വര്‍ഷങ്ങളായി കണ്ണൂര്‍ ആകാശവാണി ക്വാര്‍ടേഴ്‌സിലാണ് താമസം. ഞായറാഴ്ച രാത്രി ഉറക്കം വരാത്തതിനാല്‍ ഭാര്യയോടും മകനോടും പുലരുവോളം മൊയ്തീന്‍ സംസാരിച്ചിരുന്നു.
പുലര്‍ച്ചെ എല്ലാവരും മയങ്ങി. രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ മുറിയില്‍ കാണാത്തതിനാല്‍ അന്വേഷിച്ചപ്പോള്‍ ക്വാര്‍ടേഴിന്റെ ടെറസില്‍ ചോരയില്‍ കുളിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കൈഞരമ്പ് മുറിച്ചതിനാല്‍ മൃതദേഹത്തിനു സമീപം രക്തം തളം കെട്ടിക്കിടക്കുകയായിരുന്നു. മരണ വിവരം അറിഞ്ഞ് ഏരിയാലില്‍ നിന്നും ബന്ധുക്കള്‍ കണ്ണൂരിലേക്ക് പോയിട്ടുണ്ട്. പോലീസ് മരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച വൈകിട്ടോടെ ഏരിയാലിലെ വീട്ടിലെത്തിച്ച് ഏരിയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
സഹോദരങ്ങള്‍: ബീഫാത്വിമ, ആഇഷ, അലീമ, ജമീല, ഖദീജ, ഖാദര്‍, മുഹമ്മദ് കുഞ്ഞി, ഷാഫി, സിദ്ദിഖ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വാട്‌സ് ആപ്പുവഴി പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പിന്നില്‍ തന്റെ മരണം ആഗ്രഹിക്കുന്നവര്‍; സരിത
Keywords: Moideen Eriyal, Kasaragod, Kannur, Suicide, Child, Wife, Brothers, Sisters, Obituary, Kerala.
Advertisement: