Akash Thillankeri | മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത വിയ്യൂരിലെ ജയിലറെ മര്‍ദിച്ചെന്ന കേസില്‍ ആകാശ് തില്ലങ്കേരി വീണ്ടും അറസ്റ്റില്‍
Sep 13, 2023, 20:15 IST
ഇരിട്ടി: (www.kasargodvartha.com) യൂത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക് പ്രസിഡന്റ് എടയന്നൂര്‍ ശുഐബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി വീണ്ടും അറസ്റ്റില്‍. വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയവെ അസിസ്റ്റന്റ് ജയിലറെ മര്‍ദിച്ചെന്ന കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കാപ വകുപ്പ് ഉള്‍പെടുത്തിയാണ് ആകാശിനെ അറസ്റ്റു ചെയ്തത്.
2023 ഫെബ്രുവരിയില്‍ നവമാധ്യമങ്ങളില്‍ കൂടി സ്ത്രീത്വത്തെ അപമാനിച്ചത് ഉള്‍പെടെയുള്ള കേസില്‍ കാപ വകുപ്പ് ചുമത്തിയാണ് നേരത്തെ ആകാശിനെ അറസ്റ്റ് ചെയ്തത്. പിന്നീട് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെയാണ് ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആകാശ് ജയിലറെ മര്‍ദിച്ചുവെന്ന പരാതി ഉയരുന്നത്.
ആദ്യ കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തീകരിച്ച് രണ്ടാഴ്ച മുന്‍പാണ് ആകാശ് പുറത്തിറങ്ങിയത്. ഇതിനിടയിലാണ് ജയിലറെ മര്‍ദിച്ചെന്ന കേസില്‍ ആകാശിനെ ഗുണ്ടാ ആക്ട് ഉള്‍പെടെ ചുമത്തി മുഴക്കുന്ന് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുന്നത്.
2023 ഫെബ്രുവരിയില്‍ നവമാധ്യമങ്ങളില്‍ കൂടി സ്ത്രീത്വത്തെ അപമാനിച്ചത് ഉള്‍പെടെയുള്ള കേസില്‍ കാപ വകുപ്പ് ചുമത്തിയാണ് നേരത്തെ ആകാശിനെ അറസ്റ്റ് ചെയ്തത്. പിന്നീട് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെയാണ് ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആകാശ് ജയിലറെ മര്‍ദിച്ചുവെന്ന പരാതി ഉയരുന്നത്.
Keywords: Akash Thillankeri Again Charged Under KAAPA, Arrested, Kannur, News, Akash Thillankeri, KAAPA, Arrested, Mobile Phone, Attack, Kerala News.