P Jayarajan | 'തില്ലങ്കേരിയിലെ പാര്‍ടി ആകാശല്ല', നിലപാട് വ്യക്തമാക്കി പി ജയരാജന്‍
Feb 20, 2023, 21:49 IST
കണ്ണൂര്‍: (www.kasargodvartha.com) തില്ലങ്കേരിയിലെ പാര്‍ടി ആകാശവും പുക്കളുമല്ലെന്ന് സിപിഎം സംസ്ഥാന കമിറ്റിയംഗം പി ജയരാജന്‍. തില്ലങ്കേരിയില്‍ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടുത്തെ 37 ബ്രാഞ്ച് സെക്രടറിമാരും
520 പാര്‍ടി മെമ്പര്‍മാരാണ് തില്ലങ്കേരിയിലെ പാര്‍ടി. അല്ലാതെ ആകാശും കൂട്ടരുമില്ല. ശുഐബ് വധം പാര്‍ടി അംഗീകരിക്കാത്ത സംഭവമാണ്. ആകാശിനെ പുറത്താക്കിയത് താന്‍ പാര്‍ടി സെക്രടറി ആയിരുന്നപ്പോഴാണ്.
അതിനു മുമ്പും അയാള്‍ക്ക് ചില കേസുകള്‍ ഉണ്ടായിരുന്നു. പാര്‍ടിക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത കേസുകളില്‍ ഉള്‍പ്പെട്ടപ്പോള്‍ പാര്‍ടിയില്‍ നിന്നും ആകാശിനെയും പുറത്താക്കി. ഈ കാര്യത്തില്‍ പാര്‍ടി അന്ന് തന്നെ നിലപാട് വ്യക്തമാക്കിയാണ്. അതിനു മുമ്പ് ആകാശ് കേസില്‍പ്പെട്ടത് രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായാണ്. അതില്‍ ചില കള്ള കേസുകളുമുണ്ട്. അന്ന് പാര്‍ടി സംരക്ഷിച്ചിട്ടുമുണ്ട്. പാര്‍ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത സംഭവമായിരുന്നു ശുഐബ് വധം. അതുകൊണ്ട് തന്നെ ആ കേസില്‍പ്പെട്ട എല്ലാവരെയും പാര്‍ടി പുറത്താക്കി.
ആര്‍എസ്എസില്‍ നിന്നും ചിലര്‍ പാര്‍ടിയിലേക്ക് വന്നപ്പോള്‍ പാര്‍ടി ശക്തിപ്പെടുത്തുന്നതിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ കുടുംബങ്ങള്‍ പാര്‍ടിക്ക് ഒപ്പം നിന്നു. അവരാണ് ഈ പാര്‍ടിക്ക് ശക്തി.
ആകാശിന്റെ ഫേസ്ബുക് കമന്റ് വായിച്ചപ്പോള്‍ പാര്‍ടി സംരക്ഷിക്കാത്തതിന്റെ പേരില്‍ പല വഴിക്ക് പോയെന്നാണ് മനസിലായത്. അങ്ങനെ പല വഴിക്ക് സഞ്ചരിക്കുന്നവര്‍ക്ക് അവര്‍ക്ക് അവരുടെ വഴിയും പാര്‍ടിക്ക് പാര്‍ടിയുടെ വഴിയുമാണ്. ക്വടേഷന്‍ സംഘത്തിന്റെ ഒരു സേവനവും ഈ പാര്‍ടിക്കു വേണ്ടെന്ന് ജില്ലാസെക്രടറി എംവി ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
താന്‍ തില്ലങ്കേരിയില്‍ പ്രസംഗിക്കുന്നത് വന്‍വിവാദമാക്കിയിരിക്കുകയാണ് മാധ്യമങ്ങള്‍. ഈ നാട്ടുകാരനായ താന്‍ എവിടെ പോകാനാണെന്നും പി ജയരാജന്‍ ചോദിച്ചു. വലതുപക്ഷമാധ്യമങ്ങള്‍ ദുഷ്ടലാക്കോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ടി പ്രവര്‍ത്തകരിലും കുടുംബങ്ങളിലും തെറ്റിദ്ധാരണയുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു.

Keywords: Latest-News, Kerala, Kannur, Top-Headlines, Politics, Political-News, CPM, P Jayarajan, Akash is not face of CPM, says P Jayarajan.
< !- START disable copy paste -->