city-gold-ad-for-blogger

Electric Bhavan | വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കാസർകോടിനും വൈദ്യുതി ഭവൻ ആയി; ഉദ്ഘാടനം 24ന് മന്ത്രി കൃഷ്ണൻ കുട്ടി നിർവ്വഹിക്കും

കാസർകോട്‌: (www.kasargodvartha.com) വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കാസർകോടിനും വൈദ്യുതി ഭവൻ ആയി. വൈദ്യുതി ഭവന്റെ ഉദ്ഘാടനം 24 ന് വൈദ്യുതി മന്ത്രി വി കൃഷ്ണൻ കുട്ടി നിർവഹിക്കും. കെഎസ്‌ഇബിക്ക് ഇതുവരെ ജില്ലാ ആസ്ഥാനമില്ലാത്ത അവസ്ഥയായിരുന്നു. കാസർകോട് നഗരസഭാ സ്‌റ്റേഡിയത്തിനരികിൽ സ്വന്തം സ്ഥലത്ത്‌ നാലര കോടി രൂപ ചിലവഴിച്ചാണ് ലിഫ്‌റ്റ്‌ സൗകര്യമുള്ള മൂന്ന് നില കെട്ടിടം നിർമിച്ചത്‌.
                                            
Electric Bhavan | വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കാസർകോടിനും വൈദ്യുതി ഭവൻ ആയി; ഉദ്ഘാടനം 24ന് മന്ത്രി കൃഷ്ണൻ കുട്ടി നിർവ്വഹിക്കും

വിതരണ വിഭാഗം ഡെപ്യൂടി ചീഫ്‌ എൻജിനീയർ ഓഫീസ്‌ അടക്കം ഇവിടെ പ്രവർത്തിക്കും. വിതരണ വിഭാഗം കാസർകോട്‌ ഡിവിഷൻ എക്‌സിക്യൂടീവ്‌ എൻജിനീയർ, പ്രസരണ വിഭാഗം എക്‌സിക്യൂടീവ്‌ എൻജിനീയർ, റീജിയണൽ ഓഡിറ്റ്‌ വിഭാഗം, വൈദ്യുതി മോഷണം കണ്ടെത്തുന്ന ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡ് എന്നിവയുടെ ഓഫീസുകളും പ്രവർത്തിക്കും.

തിരക്കേറിയ ചെർക്കള സെക്‌ഷൻ ഓഫീസ്‌ വിഭജിച്ച്‌ ഭാവിയിൽ വരാൻ പോകുന്ന വിദ്യാനഗർ സെക്‌ഷൻ ഓഫീസിനുള്ള സൗകര്യവും ഇവിടെ ഒരുക്കുമെന്നാണ് അധികൃതർ പറയുന്നത്. 16,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള കെട്ടിടമാണ് വൈദ്യുതി ഭവന് വേണ്ടി സജ്ജമാക്കിയിരിക്കുന്നത്. 750 ചതുരശ്ര അടി വിസ്‌തീർണമുള്ള കോൺഫറൻസ്‌ ഹോളാണ് വൈദ്യുതി ഭവൻ്റെ മുഖ്യ ആകർഷണം.

അഗ്‌നി സുരക്ഷാ സംവിധാനത്തോട് കൂടിയും, അത്യാധുനിക സൗകര്യത്തോടെയുമാണ് കെട്ടിടത്തിൻ്റെ നിർമാണ പ്രവർത്തനം നടത്തിയത്. ഇതിൻ്റെ നിർമാണ ചുമതല ഉത്തരമേഖല നിർമാണ വിഭാഗം ചീഫ് എൻജിനീയറുടെ കീഴിൽ പ്രവർത്തിക്കുന്ന പഴശ്ശി സാഗർ ചെറുകിട ജലവൈദ്യുതി പദ്ധതി ഓഫീസിനായിരുന്നു. കുഞ്ചത്തൂരിലെ യു കെ മുഹമ്മദാണ് നിർമാണ കരാർ ഏറ്റെടുത്തത്. വൈദ്യുതി ഓഫീസ് സംബന്ധമായ എല്ലാ കാര്യങ്ങൾക്കും കണ്ണൂർ വൈദ്യുതി ഭവനെയാണ് ആശ്രയിച്ചുപോന്നിരുന്നത്. ഇതിനൊരു മാറ്റമാണ് വൈദ്യുതി ഭവൻ ഉദ്ഘാടനത്തോടെ ഉണ്ടാകാൻ പോകുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Electricity, Kannur, Minister, Inauguration, Electric Bhavan in Kasaragod, After years of waiting, Electric Bhavan in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia