കണ്ണൂര്‍ പഴയങ്ങാടിയില്‍ കാറപകടത്തില്‍ പടന്ന എടച്ചാക്കൈ സ്വദേശി മരിച്ചു
Jun 24, 2016, 01:17 IST
പഴയങ്ങാടി: (www.kasargodvartha.com 24/06/2016) പഴയങ്ങാടി അടുത്തിലയില്‍ കാര്‍ അപകടത്തില്‍ പടന്ന എടച്ചാക്കൈ സ്വദേശി മരിച്ചു. എടച്ചാക്കൈയിലെ കെ എം സി നൗഷാദ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.40 മണിയോടെയാണ് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ ഹോട്ടലില്‍ നിന്നും നോമ്പ് തുറന്ന് പടന്നയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കുന്നതിനിടയില്‍ ഇവര്‍ സഞ്ചരിച്ച ഐ 20 കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
Keywords : Kannur, Accident, Death, Youth, Padanna, Kasaragod, Car, KMC Noushad, Edachakai.