എട്ടു വിദ്യാര്‍ത്ഥിനികളെ കായികാധ്യാപകന്‍ പീഡിപ്പിച്ചെന്ന് പരാതി
Nov 29, 2019, 20:05 IST
കണ്ണൂര്‍: (www.kasargodvartha.com 29.11.2019) പയ്യാവൂര്‍ ചന്ദനക്കാംപാറയിലെ സ്വകാര്യ സ്‌കൂളില്‍ എട്ട് വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ഒരു സ്വകാര്യ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അടുത്തിടെ സ്‌കൂളിലെ 200ഓളം കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയിരുന്നു. ഈ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.
നിരന്തരം അധ്യാപകനില്‍നിന്ന് പീഡനം നേരിട്ടുവെന്നാണ് കുട്ടികള്‍ പറയുന്നത്.നേരത്തെയും ഈ അധ്യാപകനെതിരെ പരാതി ഉയര്‍ന്നിരുന്നുവെങ്കിലും സ്‌കൂളിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ല. വിഷയത്തില്‍ ശിശു സംരക്ഷണ സമിതി കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറി. പോലീസ് അന്വേഷണം ഉടന്‍ നടത്തുമെന്ന് എസ് പി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Kannur, Rape, school, Students, Teacher, Police, 8 students complained of rape by P.E.T. teacher