Salt Satyagraha | ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം: പയ്യന്നൂരിലെ ഉപ്പ് സത്യാഗ്രഹം; ചരിത്രത്തിൽ ഇടംനേടിയ പ്രതിഷേധം
Jul 29, 2022, 11:04 IST
പയ്യന്നൂർ: (www.kasargodvartha.com) എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രം ആസാദി കാ അമൃത് മഹോത്സവം ആചരിക്കുമ്പോൾ കണ്ണൂരിലെ പയ്യന്നൂരിന് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം, ബ്രിടീഷുകാർ ചുമത്തിയ ഉപ്പ് നികുതിയെ എതിർക്കാൻ ലക്ഷ്യമിട്ടുള്ള ഉപ്പ് സത്യാഗ്രഹത്തിൽ കേരളവും പങ്കെടുത്തു. 1882-ലെ ഉപ്പ് നിയമം വഴി ഉപ്പ് ബ്രിടീഷ് ഇൻഡ്യയിൽ കുത്തകയാക്കി. ഈ കുത്തക തകർത്ത് ഉപ്പ് എല്ലാവർക്കും താങ്ങാനാവുന്നതാക്കി മാറ്റുക എന്നതായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം. കേരളത്തിലെ ഉപ്പ് സത്യാഗ്രഹ കേന്ദ്രങ്ങൾ കണ്ണൂരിലെ പയ്യന്നൂരും കോഴിക്കോട്ടെ ബേപ്പൂരുമായിരുന്നു.
പയ്യന്നൂരിലെ വിദൂരസ്ഥലമായ ഉളിയത്ത് കടവിൽ നടന്ന പ്രതിഷേധം ചരിത്രത്തിൽ ഇടംനേടി. കേരള ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കെ കേളപ്പനായിരുന്നു ഇതിന് നേതൃത്വം നൽകിയത്. 1930 മാർച് ഒമ്പതിന് വടകരയിൽ ചേർന്ന കോൺഗ്രസ് യോഗം സമരത്തിന് അനുമതി നൽകി. കെ കേളപ്പൻ നേതാവും കെ ടി കുഞ്ഞിരാമൻ നമ്പ്യാർ ക്യാപ്റ്റനുമായി കോഴിക്കോട്ടുനിന്ന് 32 അംഗ ജാഥ ആരംഭിച്ചു. 1930 ഏപ്രിൽ 13-ന് കൃഷ്ണപിള്ള ആലപിച്ച 'വാഴ്ക ഭാരതസമുദായം' എന്ന ബ്രിടീഷ് വിരുദ്ധ ഗാനമാത്തോടെയാണ് യാത്ര ആരംഭിച്ചത്. മൊയാരത്ത് കുഞ്ഞി ശങ്കരമേനോൻ, പി കുമാരൻ, സി എച് ഗോവിന്ദൻ വഴിയിൽ സ്വീകരണം ഒരുക്കി.
ഏപ്രിൽ 21ന് പയ്യന്നൂരിൽ എത്തിയ ജാഥ പിറ്റേന്ന് ഉളിയത്ത് കടവിൽ എത്തി. മുദ്രാവാക്യങ്ങൾക്കും ദേശീയഗാനങ്ങൾക്കും ഇടയിൽ ഉപ്പ് ഒരുക്കി സ്വാതന്ത്ര്യ സമരസേനാനികൾ നിയമം ലംഘിച്ചു.
പ്രകോപിതരായ ബ്രിടീഷുകാർ പയ്യന്നൂരിലെ സത്യാഗ്രഹ ക്യാംപ് ആക്രമിക്കുകയും അനുകൂലികളെ തല്ലുകയും ചെയ്തു. കെ കേളപ്പൻ ഉൾപെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇത് ജനങ്ങളെ ആവേശഭരിതരാക്കുകയും ആയിരക്കണക്കിന് ആളുകൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ മുന്നോട്ട് വരികയും ചെയ്തു.
Keywords: Payyannur, Kannur, Kerala, News, Top-Headlines, Independence-Freedom-Struggle, Mahatma-Gandhi, Protest, India, Arrested, Jail, 75 Years of India’s Independence: Payyanur Salt Satyagraha.
< !- START disable copy paste -->