city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോറി ഡ്രൈവര്‍ തലക്കടിയേറ്റ് മരിച്ച സംഭവം: ക്ലീനര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്

കാസര്‍കോട്: (www.kasargodvartha.com 26.05.2016) ലോറി ഡ്രൈവര്‍ തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയായ ക്ലീനറെ ആറ് വര്‍ഷം കഠിനതടവിനും, 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.

കണ്ണൂര്‍ വിളക്കന്നൂര്‍ സ്വദേശിയായ ലോറിഡ്രൈവര്‍ സുകുമാരന്‍ (34) മരിച്ച കേസിലാണ് ക്ലീനര്‍ വിളക്കന്നൂരിലെ കെ സി ഷിജോ (28)യെ അഡീ. ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് സാനു എസ്. പണിക്കര്‍ ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി അധികം തടവനുഭവിക്കണം. 2011 ഡിസംബര്‍ 13ന് രാത്രിയില്‍ കുമ്പള ബജ്‌പെ കടവിലാണ് സംഭവം നടന്നത്. ഇവിടെ മണലെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. ഇവര്‍ മദ്യപിക്കുകയും വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടയില്‍ ഷിജോ കൈക്കോട്ടിന്റെ തള്ളക്കൊണ്ട് സുകുമാരന്റെ തലക്കടിക്കുകയുമായിരുന്നു.

തലപൊട്ടി രക്തംവാര്‍ന്ന സുകുമാരനെ നാട്ടുകാര്‍ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണം മനഃപൂര്‍വ്വമല്ലാത്ത നരഹത്യയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഗംഗാധരന്‍ കുട്ടമത്ത് ഹാജരായി.

ലോറി ഡ്രൈവര്‍ തലക്കടിയേറ്റ് മരിച്ച സംഭവം: ക്ലീനര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്

Keywords: Kasaragod, Driver, Kannur, Mangalore Hospital, K C Shijo, Case, 6 Year Imprisonment.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia