city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | 'മിന്നല്‍ വേഗത്തില്‍ അവനെത്തും, പട്ടാപ്പകല്‍ പൂട്ടിയിട്ട വീടുകള്‍ കുത്തിതുറന്ന് കവര്‍ച നടത്തി മടങ്ങും'; 21 കാരനായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

പയ്യന്നൂര്‍: (www.kasargodvartha.com) മിന്നല്‍ വേഗത്തിലെത്തി പട്ടാപ്പകല്‍ പൂട്ടിയിട്ട വീടുകള്‍ കുത്തിതുറന്ന് കവര്‍ച നടത്തി മടങ്ങുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എച് ആസിഫിനെ (21) യാണ് പയ്യന്നൂര്‍ ഡിവൈഎസ്പി കെഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനടുത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
     
Arrested | 'മിന്നല്‍ വേഗത്തില്‍ അവനെത്തും, പട്ടാപ്പകല്‍ പൂട്ടിയിട്ട വീടുകള്‍ കുത്തിതുറന്ന് കവര്‍ച നടത്തി മടങ്ങും'; 21 കാരനായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

പൊലീസ് പറയുന്നത് ഇങ്ങനെ

'കരിവെള്ളൂര്‍ പുത്തൂര്‍ വട്ടപ്പൊയിലില്‍ പട്ടാപ്പകല്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച നടത്തിയ കേസിലെ പ്രതിയാണ് ആസിഫ്. സെലോറ കാറിലെത്തി പൂട്ടിയിട്ട വീടുകള്‍ നിരീക്ഷിച്ചാണ് ഇയാള്‍ ഇരുമ്പുവടി കൊണ്ട് പൂട്ട് തകര്‍ത്ത് കവര്‍ച നടത്തുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച് ഓഫാക്കി ദൂരെ ഒളിപ്പിച്ചു വെച്ച ശേഷം കവര്‍ച നടത്തി പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ എടുത്ത് സ്ഥലം വിടുകയാണ് പതിവ്. ഇയാള്‍ മൊബൈല്‍ ഫോണ്‍ എടുത്ത് നടന്നു പോകുന്നത് സംഭവ ദിവസം പ്രദേശവാസികളില്‍ ഒരാള്‍ കണ്ടിരുന്നു. ഇത് അന്വേഷണത്തില്‍ നിര്‍ണായകമായി.

ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് കരിവെള്ളൂര്‍ പുത്തൂര്‍ വട്ടപ്പൊയിലിലെ പ്രവാസിയായ ടിപി. ശ്രീകാന്തിന്റെ വീട്ടില്‍ കവര്‍ച നടന്നത്. 21 പവന്‍ സ്വര്‍ണാഭരണങ്ങളും 4,500 രൂപയുമാണ് നഷ്ടപ്പെട്ടത്. ശ്രീകാന്തിന്റെ ഭാര്യയും അധ്യാപിയുമായ ഷീജയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ആസിഫിലേക്ക് എത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു കവര്‍ചയുടെ നിര്‍ണായക വിവരവും ലഭിച്ചു. കഴിഞ്ഞ ദിവസം പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് സമീപം തനിച്ചു താമസിക്കുന്ന എല്‍ഐസി ഏജന്റ് ഗീതാലയത്തില്‍ ഇവി സതീ രവീന്ദ്രന്റെ വീട് കുത്തിതുറന്ന് ഒന്‍പതര പവന്റെ ആഭരണങ്ങള്‍ കവര്‍ന്നതും താനാണെന്ന് യുവാവ് സമ്മതിച്ചു. മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ണൂരിലെ ജ്വലറിയില്‍ വില്‍പന നടത്തിയെന്നാണ് വിവരം.

ചീമേനി, ചന്തേര, പഴയങ്ങാടി, കാഞ്ഞങ്ങാട്, കണ്ണൂര്‍ എന്നിവിടങ്ങളിലും ഇയാള്‍ പട്ടാപ്പകല്‍ കവര്‍ച നടത്തി രക്ഷപ്പെട്ടിട്ടുണ്ട്. പയ്യന്നൂരിലെ വ്യാപാരിയുടെ വീട് കുത്തിതുറന്ന് മൂന്ന് ലക്ഷം രൂപ പട്ടാപ്പകല്‍ കവര്‍ന്ന കേസിലും ഇയാള്‍ സംശയത്തിന്റെ നിഴലിലാണ്. നേരത്തെ കേളോത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ടേര്‍സ് കുത്തിതുറന്ന് കവര്‍ച നടത്തിയ കേസിലും പ്രതിയാണ്. കൂടുതല്‍ മോഷണങ്ങളില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്. തെളിവെടുപ്പിനായി പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി'.
              
Arrested | 'മിന്നല്‍ വേഗത്തില്‍ അവനെത്തും, പട്ടാപ്പകല്‍ പൂട്ടിയിട്ട വീടുകള്‍ കുത്തിതുറന്ന് കവര്‍ച നടത്തി മടങ്ങും'; 21 കാരനായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

എസ്‌ഐ എംവി ഷീജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജോസ് ലിന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജിത്ത്, നൗഫല്‍, ചന്ദ്ര എന്നിവരും യുവാവിനെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Payyannur-News, Arrested-News, Kerala News, Kannur News, Robbery News, Theft News, 21-year-old notorious thief arrested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia