കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 17.93 കോടി രൂപ അനുവദിച്ചു; മെഷീനും ഉപകരണങ്ങള്‍ക്കുമായി 10.75 കോടി രൂപയും, ആശുപത്രി അനുബന്ധ ഉപകരണങ്ങള്‍ക്കായി 7.17 കോടി രൂപയും
കണ്ണൂര്‍: (www.kasargodvartha.com 16.09.2020) കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 17.93 കോടി രൂപ അനുവദിച്ചു. മെഷീനും ഉപകരണങ്ങള്‍ക്കുമായി 10.75 കോടി രൂപയും, ആശുപത്രി അനുബന്ധ ഉപകരണങ്ങള്‍ക്കായി 7.17 കോടി രൂപയുമാണ് അനുവദിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ 5.5 കോടി രൂപ ചെലവഴിച്ചാണ് നൂതന കാത്ത്ലാബ് സജ്ജമാക്കുന്നത്. മെഡിക്കല്‍ കോളേജിലുള്ള രണ്ട് കാത്ത് ലാബുകള്‍ക്ക് പുറമേയാണ് പുതിയ നൂതന കാത്ത്ലാബ് സജ്ജമാക്കുന്നത്. ഒരു ലക്ഷത്തോളം കാത്ത്ലാബ് പ്രൊസീജിയറാണ്തുവരെ ഇവിടെ നടത്തിയിട്ടുള്ളത്.
കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ സര്‍വേ പ്രകാരം കാത്ത്ലാബ് പ്രൊസീജിയര്‍ നടത്തിയ ആശുപത്രികളില്‍ ഇന്ത്യയില്‍ നാലാമത്തേയും കേരളത്തില്‍ ഒന്നാമത്തേയും സ്ഥാനമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനുള്ളത്. മൂന്ന് ഷിഫ്റ്റടിസ്ഥാനത്തിലാണ് കാത്ത് ലാബ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈയൊരു കാത്ത്ലാബോടെ കൂടുതല്‍ കാത്ത് പ്രൊസീജിയറുകള്‍ നടത്താന്‍ സാധിക്കുന്നതാണ്.
കാത്ത് ലാബ് കൂടാതെ എട്ട് അനസ്തീഷ്യ വര്‍ക്ക് സ്റ്റേഷന് 96.11 ലക്ഷം രൂപ, ഹാര്‍ട്ട് ലങ് മെഷീന്‍ 90.19 ലക്ഷം, 2 അള്‍ട്രാ സൗണ്ട് മെഷീന് 17.89 ലക്ഷം, ആട്ടോക്ലോവ് മെഷീന്‍ 40 ലക്ഷം, ഫിബ്രിയോ ഒപിക് ബ്രോങ്കോസ്‌കോപ് 10.83 ലക്ഷം, എക്മോ 28.86 ലക്ഷം, കൊളോണോസ്‌കോപ്പ് 19.02 ലക്ഷം, വീഡിയോകോള്‍പോസ്‌കോപ്പ് 11.50 ലക്ഷം, പോര്‍ട്ടബിള്‍ അള്‍ട്ടാസൗണ്ട് മെഷീന്‍ 13.09 ലക്ഷം, ബേബി ലോംഗ് വെന്റിലേറ്റര്‍ 13.57 ലക്ഷം, 2 വെന്റിലേറ്റര്‍ 19.53 ലക്ഷം, കാം മെഷീന്‍ 15 ലക്ഷം, യൂറോളജി ഒ ടി ടേബിള്‍ 13.20 ലക്ഷം, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ 6.5 ലക്ഷം, ഹോള്‍ ബോഡി ഫോട്ടോതെറാപ്പി ചേംബര്‍ 3.3 ലക്ഷം തുടങ്ങിയ 29 ഉപകരണങ്ങള്‍ക്കാണ് 10.75 കോടി രൂപ അനുവദിച്ചിരിക്കുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെ മറ്റ് മെഡിക്കല്‍ കോളജുകളെപ്പോലെ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്.