Court Verdict | കഞ്ചാവ് കേസില്‍ കാസർകോട് സ്വദേശി അടക്കം 4 പേര്‍ക്ക് 10 വര്‍ഷം കഠിന തടവ്; ഒരു ലക്ഷം രൂപ വീതം പിഴയും അടക്കണം
Mar 19, 2024, 19:57 IST
കണ്ണൂർ: (KasargodVartha) വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയെന്ന കേസിൽ കാസർകോട് സ്വദേശി അടക്കം നാലംഗ സംഘത്തിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എം ഇബ്രാഹിം (44), കണ്ണൂര്‍ ജില്ലയിലെ ഷഗില്‍ (39), ഇ റോയ് (34), എ നാസര്‍ (50) എന്നിവരെയാണ് വടകര എന്‍ഡിപിഎസ് കോടതി ജഡ്ജ് വിപിഎം.സുരേഷ് ബാബു ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2022 ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ എളയാവൂര്‍ വൈദ്യര്‍ പീടികയില്‍ കേസിലെ ഒന്നാം പ്രതിയായ ഷഗിലിന്റെ വീട്ടില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വീടിന്റെ ഒന്നാം നിലയില്‍ സൂക്ഷിച്ച 60 കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് ശിക്ഷ. പ്രോസിക്ക്യൂഷന് വേണ്ടി അഡ്വ. വി കെ ജോര്‍ജ് ഹാജരായി.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kannur, 10 years rigorous imprisonment for 4 people in cannabis case.