city-gold-ad-for-blogger

സമസ്ത സമ്മേളനം വിജയിപ്പിക്കും

സമസ്ത സമ്മേളനം വിജയിപ്പിക്കും
കാഞ്ഞങ്ങാട്: ഫെബ്രുവരി 23 മുതല്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന സമസ്ത 85-ാം വര്‍ഷിക സമ്മേളനവും സമ്മേളന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കന്യാകുമാരി മുതല്‍ മംഗലാപുരം വരെ കോട്ടുമല ബാപ്പു മുസ്ല്യാരുടെ നായകത്വത്തില്‍ നടക്കുന്ന സന്ദേശയാത്രയും വന്‍ വിജയമാക്കാന്‍ കാഞ്ഞങ്ങാട് മണ്ഡലം സമസ്ത കേരള മുസ്ലീം എംപ്ലോയിസ് അസോസിയേഷന്‍ തീരുമാനിച്ചു. ഓര്‍ഫനേജ് മാനോജര്‍ എസ്.ഉസ്മാന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി സിറാജുദ്ദീന്‍ ഖാസിലേന്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ കല്ലൂരാവി, അസീസ് ചിത്താരി, എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ ആറങ്ങാടി, സിദ്ദിഖ് അജാനൂര്‍, കുഞ്ഞഹമ്മദ് കല്ലൂരാവി, ശറഫുദ്ദീന്‍ കുണിയ, റഫീഖ് കള്ളാര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി(പ്രസിഡന്റ്), നാസര്‍ മാസ്റ്റര്‍ കല്ലൂരാവി(സെക്രട്ടറി), കുഞ്ഞബ്ദുല്ല പാലക്കാല്‍(ട്രഷറര്‍), അബൂബക്കര്‍ ആറങ്ങാടി, റഫീഖ് കള്ളാര്‍, അബ്ദുല്‍ ഖാദര്‍ കൊളവയല്‍, ഉസ്മാന്‍ ഓര്‍ഫനേജ്, കുഞ്ഞഹമ്മദ് കല്ലൂരാവി(വൈസ്പ്രസിഡന്റ്), അഷറഫ് മാസ്റ്റര്‍ കുശാല്‍ നഗര്‍, എം.സി.അഷറഫ് ഓവര്‍സീയര്‍, അബ്ദുല്ല കള്ളാര്‍, സയ്യിദ് പഴയകടപ്പുറം(ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Keywords: Samastha, Conference, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia