city-gold-ad-for-blogger

വെസ്റ്റ് എളേരിയില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും നടത്തി

കുന്നുംകൈ: (www.kasargodvartha.com 13/07/2015) വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും കുന്നുംകൈ വെസ്റ്റ് ശാഖ കമ്മിറ്റിയുടെ റിലീഫ് വിതരണവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ടി.പി അബ്ദുല്‍ കരീം ഹാജി അധ്യക്ഷനായി. എന്‍.പി.എം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി. പഞ്ചായത്ത് കെ.എം.സി.സി നല്‍കുന്ന മജീദ് കുടുംബ സഹായ ഫണ്ട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി.കെ ബാവ ഏറ്റുവാങ്ങി.

എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് എ. ദുല്‍കിഫിലി കൈമാറി. മണ്ഡലം സെക്രട്ടറി പി.കെ അബ്ദുല്‍ കരീം മൗലവി, ജാതിയില്‍ അസിനാര്‍, റഫീഖ് കാക്കടവ്, എന്‍.പി അബ്ദുല്‍ റഹ് മാന്‍ മാസ്റ്റര്‍, കെ.സി മുഹമ്മദ്കുഞ്ഞി, സയ്യിദ് ഖമറുദ്ദീന്‍ തങ്ങള്‍, പി.സി ഇസ്മാഈല്‍, പി. ഉമ്മര്‍ മൗലവി എന്നിവര്‍ സംബന്ധിച്ചു. പുതുതായി മുസ്ലിം ലീഗില്‍ വന്നവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.

വെസ്റ്റ് എളേരിയില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും നടത്തി


Keywords :  Kanhangad, Shihab Thangal, Remembrance, Muslim-league,  West  Eleri.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia