city-gold-ad-for-blogger

വെളിച്ചപ്പാടന്മാര്‍ക്ക് സംഘടന

വെളിച്ചപ്പാടന്മാര്‍ക്ക് സംഘടന
കാഞ്ഞങ്ങാട്: ക്ഷേത്രങ്ങളിലും കാവുകളിലും ദൈവസാന്നിധ്യം അറിയിച്ച് ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടന്‍മാര്‍ക്കും സംഘടന വരുന്നു. പാലക്കാട് കേന്ദ്രീകരിച്ചാണ് സംഘടന നിലവില്‍ വരുന്നത്. ഇതിന്റെ മുന്നോടിയായി രാജരാജേശ്വരി വെളിച്ചപ്പാട് വെല്‍ഫയര്‍ അസോസിയേഷന്‍ എന്ന താല്‍ക്കാലിക സംഘടന രൂപീകരിച്ചു.

വെളിച്ചപ്പാടന്‍മാര്‍ കടുത്ത അവഗണന നേരിടുകയാണെന്നാണ് പരാതി. ക്ഷേത്രങ്ങളില്‍ നിന്ന് അവര്‍ക്ക് നേരത്തെ തുച്ഛമായ ശമ്പളമാണ് ലഭിച്ചത്. പ്രതിമാസം 750 രൂപ. അത് 2250 ആയി ഉയര്‍ത്തിയെങ്കിലും പുതിയ ശമ്പള വ്യവസ്ഥ അംഗീകരിച്ച് നടപ്പിലാക്കാന്‍ പല ദേവസ്വം ബോര്‍ഡുകളും തയ്യാറാകുന്നില്ലെന്ന് വെളിച്ചപ്പാടന്‍മാര്‍ക്ക് പരാതിയുണ്ട്.

മറ്റുള്ളവരെ പോലെ സമരരംഗത്ത് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംഘടനയെന്ന ആശയവുമായി വെളിച്ചപ്പാടന്‍മാര്‍ രംഗത്തുവന്നത്. തങ്ങള്‍ക്കെതിരെയുള്ള അവഗണന ചോദ്യം ചെയ്ത് കോടതിയില്‍ നീതി തേടാന്‍ വെളിച്ചപ്പാടന്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords:  Union, Velichappadu, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia