city-gold-ad-for-blogger

യുവതിയെയും മകളെയും വീട്ടില്‍ നിന്ന് അടിച്ചിറക്കിയ ഭര്‍ത്താവിനെതിരെ ഹരജി

യുവതിയെയും മകളെയും വീട്ടില്‍ നിന്ന് അടിച്ചിറക്കിയ ഭര്‍ത്താവിനെതിരെ ഹരജി
കാഞ്ഞങ്ങാട്: കോടതി ഉത്തരവ് ലംഘിച്ച് യുവതിയെയും മകളെയും താമസസ്ഥലത്ത് നിന്ന് അടിച്ചിറക്കുകയും വീടിന്റെ മേല്‍ക്കൂര തകര്‍ക്കുകയും ചെയ്ത ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കോടതിയില്‍ ഹരജി.
ബങ്കളം പനക്കോലിലെ പി. പ്രസീതയാണ് (28) ഭര്‍ത്താവ് കാഞ്ഞിരപ്പൊയില്‍ പൂവത്തടത്തെ പി.രമേശന്‍ (33), മാതാവ് ലക്ഷ്മി(62), ഭര്‍തൃ സഹോദരങ്ങളായ സുരേഷ്, ചന്ദ്രമതി, ഭര്‍ത്താവ് ബാലന്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്.
2011 ഒക്‌ടോബര്‍ 21ന് പ്രസീതയെയും മകളെയും രമേശനും വീട്ടുകാരും ചേര്‍ന്ന് താമസസ്ഥലത്തുനിന്നും ഇറക്കിവിട്ടിരുന്നു. ഇതെ തുടര്‍ന്ന് കുട്ടിയെയും കൊണ്ട് പ്രസീത സഹോദരന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു.
നേരത്തെ താമസിച്ച വീട്ടിലേക്ക് തിരിച്ചുപോകാന്‍ വേണ്ടി പ്രസീത ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് പ്രസീതയെ വീട്ടില്‍ കയറുന്നതിന് വിലക്കിയ ഭര്‍തൃവീട്ടുകാരുടെ നടപടി കോടതി തടയുകയും പ്രസീതക്കും കുഞ്ഞിനും താമസിക്കാന്‍ സൗകര്യമൊരുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
കുട്ടിയെയും കൂട്ടി താമസിക്കുന്നതിനിടെ കോടതി ഉത്തരവ് ലംഘിച്ച് രമേശനും വീട്ടുകാരും പ്രസീതയെയും കുട്ടിയെയും ഇറക്കി വിടുകയായിരുന്നു. ഇതോടെയാണ് പ്രസീത വീണ്ടും കോടതിയെ സമീപിച്ചത്.

Keywords: kasaragod, Kerala, Kanhangad, husband, Attack, 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia