city-gold-ad-for-blogger

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്ന ഭര്‍ത്താവ് പോലീസ് വലയില്‍

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്ന ഭര്‍ത്താവ് പോലീസ് വലയില്‍
കാഞ്ഞങ്ങാട്: ഉറങ്ങികിടക്കുകയായിരുന്ന ഭാര്യയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട ഭര്‍ത്താവ് പോലീസ് വലയിലായി. കാഞ്ഞങ്ങാട് മോനാച്ച പനക്കോല്‍ നാരായണന്റെ മകള്‍ ശോഭനയെ(35) വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് കൊല്ലം സ്വദേശിയും കുട്ടന്‍നായരുടെ മകനുമായ പ്രതാപനാണ് അതിക്രമം നടന്ന് നിമിഷങ്ങള്‍ക്കകം ഹൊസ്ദുര്‍ഗ് പോലീസ് വലയിലായത്.

ശോഭനയുടെ കുടുംബ വീടിന് സമീപത്ത് പണിത വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ഞായറാഴ്ച രാത്രി 12 മണിയോടെ വീട്ടില്‍ അതിക്രമിച്ച് കടന്ന പ്രതാപന്‍ ശോഭനയെ കൊടുവാള്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു, അക്രമണത്തില്‍ കഴുത്തിനും മുഖത്തും കൈകള്‍ക്കും സാരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് കിടന്ന യുവതിയെ നിലവിളികേട്ട് ഓടിയെത്തിയ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രതാപനും ശോഭനയും തമ്മില്‍ ആറ് വര്‍ഷം മുമ്പ് വിവാഹമോചനക്കേസ് ഉണ്ടായിരുന്നു. ഭാര്യയ്ക്ക് ചിലവിന് നല്‍കാന്‍ വിസമ്മതിച്ച പ്രതാപന്‍ കൂടെ താമസിപ്പിച്ച് സംരക്ഷിക്കാമെന്ന ഉറപ്പ് നല്‍കിയതിന്റെ കേസ് അനുരഞ്ജനത്തിലെത്തുകയായിരുന്നു. അതിനിടെ മൂന്ന് മാസം മുമ്പ് വീട്ടില്‍ നിന്നും ഇറങ്ങിപോയ പ്രതാപന്‍ ഞായറാഴ്ച രാത്രിയോടെ വീട്ടിലെത്തി ഭാര്യയെ ആക്രമിക്കുകയായിരുന്നു.

Keywords: Kasaragod, Kanhangad, Woman, Stabbed, Husband


കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Pre
Web Desk Pre

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia