city-gold-ad-for-blogger

ബൈത്തുസ്സകാത് കേരള സകാത്ത് സന്ദേശ യാത്ര പ്രയാണം തുടങ്ങി

കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭമായ ബൈത്തുസ്സകാത് കേരള സംഘടിപ്പിക്കുന്ന കേരള സകാത്ത് സന്ദേശ യാത്രയ്ക്ക് തുടക്കമായി. ഇസ്‌ലാമിലെ നിര്‍ബന്ധ അനുഷ്ഠാനമായ സകാത്തിന്റെ പ്രാധാന്യത്തെയും ബാധ്യതയെയും കുറിച്ച് വിശ്വാസികളെ ബോധ്യപ്പെടുത്തുകയാണ് സന്ദേശ യാത്രയുടെ ലക്ഷ്യം. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി ആരിഫാലി യാത്ര ഉദ്ഘാടനം ചെയ്തു.

സകാത്ത് ഒരു സാമൂഹ്യ പദ്ധതി മാത്രമല്ല ഒരു ആഗോള വ്യവസ്ഥകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ധനികരില്‍ നിന്നും ധനം പുറപ്പെട്ട് പ്രവിശ്യകളിലൂടെയും മേഖലകളിലൂടെയും കടന്ന് ആഗോള നേതൃത്വത്തിലൂടെ പ്രയാസം അനുഭവിക്കുന്ന മേഖലകളിലേയ്ക്ക് എത്തി അവിടെ ക്ഷേമവും ഐശ്വര്യവും പ്രധാനം ചെയ്യുന്ന ആഗോള വ്യവസ്ഥയാണ് സകാത്ത്.

മുസ്ലിം സമൂഹത്തില്‍ സകാത്തിനെ കുറിച്ചുള്ള ബോധം പഴയ കാലത്തെ അപേക്ഷിച്ച് വര്‍ദ്ധിച്ചിട്ടുണ്ട്. പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലുകളാണ് ഇതിന് കാരണം. മുസ്ലിം സമൂദായ ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥ കൂടിയാണ് സകാത്ത്. അര്‍ഹരായ മുഴുവന്‍ വിഭാഗത്തിലേയ്ക്കും സകാത്ത് എത്തിക്കാന്‍ സംഘടിത സകാത്ത് വിതരണ സംവിധാനത്തിനല്ലാതെ സാധിക്കില്ല. കേരളത്തിലെ തന്നെ തീരദേശങ്ങളിലേയും മലയോരത്തെയും മുസ്ലിം വിഭാഗം ഏറെ പ്രയാസപ്പെടുന്നുണ്ടെന്നും അവരിലേയ്ക്ക് സകാത്ത് എത്തിക്കാനുള്ള കൂട്ടായ പ്രവര്‍ത്തനം ഉണ്ടാവണമെന്നും അമീര്‍ ടി ആരിഫാലി ആവശ്യപ്പെട്ടു.

ബൈത്തുസകാത്ത് ചെയര്‍മാന്‍ എം കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മേഖലാ നാസിം വിപി ബഷീര്‍, ഖാലിദ് മൂസാ നദ്‌വി, സി പി ഹബീബ് റഹ്മാന് ടി കെ മുഹമ്മദലി, അഷ്‌റഫ് ബായാര്‍, ഡോ അബ്ദുല്‍ ഹാഫിസ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പി സി ബഷീര്‍ സ്വാഗതം പറഞ്ഞു. യാത്ര മേയ് 10ന് തിരുവനന്തപുരത്ത് സമാപിക്കും.
ബൈത്തുസ്സകാത് കേരള സകാത്ത് സന്ദേശ യാത്ര പ്രയാണം തുടങ്ങി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കുവൈറ്റില്‍ അജ്ഞാതരുടെ വെടിയേറ്റ് 2 മലയാളികള്‍ മരിച്ചു
Keywords:  Jamaat-E-Islami, Baithuzakath Kerala, Zakath, Rally, Kerala, Kanhangad, Kasaragod.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia