city-gold-ad-for-blogger

ചൈല്‍ഡ്‌ലൈനിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നവരുടെ വിവരം അറിയിക്കണം

ചൈല്‍ഡ്‌ലൈനിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നവരുടെ വിവരം അറിയിക്കണം
കാസര്‍കോട്: കാസര്‍കോട് ചൈല്‍ഡ്‌ലൈനിന്റെ പേരില്‍ ചില സംഘടനകളും വ്യക്തികളും പണപ്പിരിവ് നടത്തുന്നതായും, സ്‌കൂളുകളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതായും പരാതികള്‍ ലഭിച്ചതായി ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ പണപ്പിരിവ് ചൈല്‍ഡ്‌ലൈന്‍ അറിവോടെ അല്ല നടക്കുന്നത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലരുടെ ശ്രമമാണ് ഇതിന്റെ പിന്നില്‍.

ജില്ലയില്‍ മൂന്ന് ഓഫീസുകളാണ് ചൈല്‍ഡ്‌ലൈന് ഉളളത്. നോഡല്‍ ഓഫീസ് ബദിയടുക്കയിലും, കൊളാബറേറ്റീവ് ഓഫീസ് കാസര്‍കോട് താളിപ്പടുപ്പിലും, സപ്പോര്‍ട്ട് ഓഫീസ് കാഞ്ഞങ്ങാടും, നീലേശ്വരത്തുമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസുകളിലായി മൂന്ന് കോര്‍ഡിനേറ്റര്‍മാരും, ഒരു കൗണ്‍സിലറും, ഏഴ് ടീം മെമ്പര്‍മാരും, അഞ്ച് വൊളന്റിയര്‍മാരുമാണ് ഉളളത്. ഇവരുടെ കൈവശം ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ എന്നിവരുടെ ഒപ്പോടുകൂടിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടായിരിക്കും. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ അല്ലെന്ന് സംശയമുണ്ടായാല്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചോ, ചൈല്‍ഡ് ടോള്‍ഫ്രീ നമ്പറായ 1098 എന്ന നമ്പറിലേക്ക് വിളിച്ചോ സംശയ നിവാരണം നടത്തണമെന്ന് സ്‌കൂള്‍ അധികൃതരോടും പൊതുജനങ്ങളോടും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു.

Keywords: Kasaragod, Child Line, School, Badiadka, Kanhangad, Nileshwaram.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia