city-gold-ad-for-blogger

ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കണം

ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കണം
കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന വകുപ്പുകളില്‍ തന്നെ 15 ശതമാനം ക്ലറിക്കല്‍ തസ്തികകളിലേക്ക് ഉദ്യോഗകയറ്റം നടപ്പിലാക്കണമെന്ന് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കണ്ണൂര്‍-മംഗലാപുരം റൂട്ടില്‍ നേരത്തെ പ്രഖ്യാപിച്ച പാസഞ്ചര്‍ വണ്ടി സര്‍വ്വീസ് ആരംഭിക്കണമെന്നും ജനറല്‍ ആസ്പത്രിയായി ഉയര്‍ത്തിയ കാസര്‍കോട് താലൂക്ക് ആസ്പത്രിയില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ടെ താലൂക്ക് സപ്ലൈ ഓഫീസ് സൗകര്യപ്രഥമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

ഭാരവാഹികള്‍: എ.വി. രാജഗോപാലന്‍ (പ്രസി.), കെ.വി. ജയരാജന്‍, എം.പി. കുഞ്ഞിമൊയ്തീന്‍, എ.വി. ഗോപിനാഥന്‍, പി.വി. ദാമോദരന്‍ (വൈ.പ്രസി.), വി. ദാമോദരന്‍ (സെക്ര.), സി. ലക്ഷ്മി, എം. കേശവന്‍, സുരേഷ് കൊട്രച്ചാല്‍, ലോകേഷ് (ജോ.സെക്ര.), സുരേഷ് പെരിയങ്ങാനം (ട്രഷ.), വനിതാ ഫോറം: ഇ. മീനാകുമാരി (കണ്‍.), എസ്.എം. രജനി (ജോ.കണ്‍.).

Keywords: Kanhangad, NGO-association, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia