city-gold-ad-for-blogger

കിണറില്‍വീണ രാജവെമ്പാലയെ സാഹസികമായി പിടികൂടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 22/09/2015) കിണറില്‍വീണ രാജവെമ്പാലയെ സാഹസികമായി പിടികൂടി കരയ്‌ക്കെത്തിച്ചു. രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അച്ഛന്‍പാറയില്‍ വാഴക്കോലിലെ കെ. ഗംഗാധരന്റെ വീട്ടുപറമ്പിലുള്ള കിണറിലാണ് ഉഗ്രവിഷമുള്ള രാജവെമ്പാലയെ കണ്ടെത്തിയത്. ഉടന്‍തന്നെ വീട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പിന്റെ പാമ്പു പിടുത്തക്കാരനായ വിപിന്‍ മാവുങ്കാല്‍ കിണറിലിറങ്ങി രാജവെമ്പാലയെ പിടികൂടുകയായിരുന്നു.

വനംവകുപ്പ് പനത്തടി സെക്ഷന്‍ ഓഫീസര്‍ കെ. മധുസൂദന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി. വിജയകുമാര്‍, കെ.എ. ബാബു, കെ.ആര്‍. വിജയനാഥ് എന്നിവരും നാട്ടുകാരും സഹായത്തിനുണ്ടായിരുന്നു. പാമ്പിനെ പിന്നീട് വനത്തിലേക്ക് വിടുകയാണുണ്ടായത്.
കിണറില്‍വീണ രാജവെമ്പാലയെ സാഹസികമായി പിടികൂടി

Keywords: King cobra captured, Kanhangad, Kerala, Well, Snake, Sun Lighting, Philips & Samson

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia