city-gold-ad-for-blogger

എസ്.കെ.എസ്.എസ്.എഫ് നീതിബോധന യാത്രക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല വരവേല്‍പ്പ്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 11/02/2015) നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ തൃശൂരില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സില്‍വര്‍ ജൂബിലി സമ്മേളനത്തിന് മുന്നോടിയായി ആരംഭിച്ച നീതി ബോധന യാത്രക്ക് ജില്ലാ അതിര്‍ത്തിയായ തൃക്കരിപ്പൂരില്‍ വന്‍ സ്വീകരണം. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പാളയത്ത് നിന്നും ഫെബ്രുവരി രണ്ടിന് ആരംഭിച്ച യാത്രക്ക് ബുധനാഴ്ച ഉച്ചയോടെയാണ് ജില്ലാ അതിര്‍ത്തിയായ ഒളവറയില്‍ സമസ്തയുടെയും മറ്റ് സംഘടനകളുടെയും ഭാരവാഹികളും നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചത്.

തുടര്‍ന്ന് തൃക്കരിപ്പൂര്‍ ടൗണിലേക്ക് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആനയിച്ചു. നീതി ബോധന യാത്രക്ക് തൃക്കരിപ്പൂരില്‍ നല്‍കിയ സ്വീകരണ യോഗം ദക്ഷിണ കന്നഡ സമസ്ത പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒ.ടി അഹമ്മദ് ഹാജി അധ്യക്ഷനായിരുന്നു.

ജാഥാ നായകന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മാണിയൂര്‍ അഹമ്മദ് മൗലവി, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, യു.എം അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, ടി.കെ പൂക്കോയ തങ്ങള്‍, കെ.ടി അബ്ദുല്ല മൗലവി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, ബഷീര്‍ ഫൈസി, ജാബിര്‍ ഹുദവി, ഹാരിസ് ദാരിമി ബെദിര സംസാരിച്ചു.

സ്വീകരണ ചടങ്ങില്‍ വിവിധ സഹായ വിതരണവും അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകിട്ട് മഞ്ചേശ്വരം വോര്‍ക്കാടി മജീര്‍പ്പള്ളയില്‍ നീതി ബോധന യാത്ര സമാപിക്കും.

ഫോട്ടോ: ഉറുമീസ് തൃക്കരിപ്പൂര്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എസ്.കെ.എസ്.എസ്.എഫ് നീതിബോധന യാത്രക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല വരവേല്‍പ്പ്
എസ്.കെ.എസ്.എസ്.എഫ് നീതിബോധന യാത്രക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല വരവേല്‍പ്പ്

Keywords : Kasaragod, Kerala, SKSSF, Programme, Reception, Trikaripur, Kanhangad, Neethobodha Yatra. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia