city-gold-ad-for-blogger

എന്‍.ജി.ഒ സെന്റര്‍ ധര്‍ണ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.12.2014) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ. സെന്റര്‍ ജില്ലാ ധര്‍ണ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ ധര്‍ണ സംഘടിപ്പിച്ചു. എസ്.ജെ.ഡി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് പി. കോരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.വി. രാമകൃഷ്ണന്‍, ടി.വി. ബാലകൃഷ്ണന്‍, പി. അമ്പാടി, പി.വി. കുഞ്ഞിരാമന്‍, വി.കെ. ചന്ദ്രന്‍, കെ.വി. കുഞ്ഞമ്പു, പി.വി. ദിനേശന്‍, ഇ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സെ്രകട്ടറി കെ. ചന്ദ്രന്‍ സ്വാഗതവും ഇ.വി. രാജേഷ് നന്ദിയും പറഞ്ഞു.

അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനം ഇടക്കാലാശ്വാസമായി അടിയന്തരമായി അനുവദിക്കുക, ശമ്പള പരിഷ്‌ക്കരണം എത്രയും വേഗം നടപ്പാക്കുക, അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ സ്ഥിരം ബെഞ്ച് കോഴിക്കോട് സ്ഥാപിക്കുക, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് സംബന്ധിച്ച് ദുരൂഹതകള്‍ അകറ്റുക, 800 സ്‌ക്വയര്‍ മീറ്ററില്‍ കുടുതല്‍ തറ വിസ്തീര്‍ണമുള്ള മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഫുള്‍ടൈം സ്വീപ്പര്‍ തസ്തിക അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എന്‍.ജി.ഒ സെന്റര്‍ ധര്‍ണ സംഘടിപ്പിച്ചു

Keywords : Kasaragod, Kerala, Dharna, Kanhangad, NGO. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia