city-gold-ad-for-blogger

അയല്‍വാസികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ദമ്പതികളെ അക്രമിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 01/06/2015) അയല്‍വാസികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ദമ്പതികളെ അക്രമിച്ചു പരിക്കേല്‍പിച്ചതായി പരാതി. അരയി എയര്‍ത്തുമുണ്ട്യയിലെ ഷൈജു (33), ഭാര്യ രജിത(30) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

അല്‍വാസികളായ രതീഷ്, ചിത്രന്‍, പ്രിയേഷ് എന്നിവരാണ് തങ്ങളെ വീടുകയറി അക്രമിച്ചതെന്ന് ഷൈജു പറഞ്ഞു. രതീഷ് കാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷൈജു പറഞ്ഞു.

അയല്‍വാസികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ദമ്പതികളെ അക്രമിച്ചുരതീഷുമായി യാതൊരു മുന്‍വൈരാഗ്യവും ഇല്ലെന്നാണ് ഷൈജു പറയുന്നത്. ഷൈജുവിനെ അക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് രജിതയ്ക്ക് മര്‍ദനമേറ്റത്. അക്രമത്തില്‍ രോഗിയായ മകള്‍ അമൃത (9)യ്ക്കും പരിക്കേറ്റു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia