ജോലി ലഭിക്കാത്ത മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി
Jun 21, 2012, 10:36 IST
കാഞ്ഞങ്ങാട്: പോളിയോ ബാധിച്ചതു കാരണം തൊഴില്‍ ലഭിക്കാത്ത മനോവിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ചു. മഡിയന്‍ തായല്‍ വീട് നാരായണന്റെ മകന്‍ സുജിത്ത്.ടി(23) ആണ് ജീവനൊടുക്കിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ വീടിന് സമീപത്തുള്ള ഷെഡിലാണ് സുജിത്തിനെ തൂങ്ങിയനിലയില്‍ പിതാവ് നാരായണന്‍ കണ്ടത്. ഉടന്‍ സമീപവാസികളെ വിവരമറിയിച്ച് സുജിത്തിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാതാവ്: ഓമന. സഹോദരങ്ങള്‍: സുജിന, സുവിന. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Keywords: Youth, Suicide, Madiyan, Kanhangad, Kasaragod