വെട്ടേറ്റ് യുവാവ് ആശുപത്രിയില്‍
Mar 26, 2012, 15:46 IST
കാഞ്ഞങ്ങാട് : വടിവാള്‍കൊണ്ടുള്ള വെട്ടേറ്റ് യുവാവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കര തായത്തൊട്ടിയിലെ മുഹമ്മദിന്റെ മകന്‍ അബൂ ബക്കര്‍സിദ്ധിഖിനാണ് (24) വെട്ടേറ്റത്. ഞായറാഴ്ച ഉച്ചക്ക് പള്ളി പ്പുഴ പള്ളിക്ക് സമീപം മസൂദ് എന്നയാള്‍ അബൂബക്കര്‍ സിദ്ധിഖിനെ തടഞ്ഞ് നിര്‍ത്തി വടിവാള്‍ കൊണ്ട് വെട്ടുകയും കുപ്പി കൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഒരു മാസം മുമ്പ് അബൂബക്കര്‍ സിദ്ധിഖിന്റെ സഹോദരന്‍ മജീദിനെ നാലംഗ സംഘം മര്‍ദ്ദിച്ച സംഭവത്തില്‍ ബേക്കല്‍ പോലീസില്‍ നല്‍കിയ പരാതിയുടെ പേരിലാണ് മസൂദ് അക്രമം നടത്തിയത്.
Keywords: kasaragod, Kanhangad, Stabbed, Hospital